സ്മാര്‍ട്ട്സിറ്റി:സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപികരിക്കാന്‍ ശുപാര്‍ശ
തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി യഥാര്ത്ഥ്യമാക്കുന്നതിന്റെ ഭാഗമായി സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍(എസ്.പി.വി) രൂപീകരിക്കാന്‍ സര്‍ക്കാരിന് നഗരസഭയുടെ ശുപാര്‍ശ.
നഗരസഭയ്ക്കും സംസ്ഥാന സര്‍ക്കാരിനും വിഹിതമുള്ള സ്പെഷ്യല്‍ പര്‍പസ് വെഹിക്കിളിന്റെ നേതൃത്വത്തിലാണസ്മാര്ട്ട്സിറ്റി പദ്ധതിയയുടെ പ്രവര്‍ത്തനങ്ങള്‍ ് നടപ്പാക്കുന്നത്.ചീഫ് സെക്രട്ടറിയായിരിക്കും സ്പെഷ്യല്‍ പെര്‍പസ് വെഹിക്കിളിന്റെ ചെയര്മാന് സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന ഉദ്യോഗസ്ഥനെ സി.ഇ.ഒ ആയി നിയമിക്കും. നഗരസഭാ മേയര്‍, സെക്രട്ടറി, സംസ്ഥാന സര്‍ക്കാര്‍ നിയമിക്കുന്ന പ്രതിനിധികള്‍, കേന്ദ്ര നഗരാസൂത്രണ വകുപ്പ് നിയമിക്കുന്ന പ്രതിനിധികള്‍, കമ്പിനി നിയമപ്രകാരമുള്ള സ്വതന്ത്ര ഡയറക്ടര്‍മാര്‍ എന്നിവരടങ്ങുന്നതാണ് സ്പെഷ്യല്‍ പര്‍പസ് വെഹിക്കിള്‍. പദ്ധതി അനുമതി സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചാല്‍ ഉടന്‍ തന്നെ തന്നെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി സര്‍ക്കാരിനെ സമീപിക്കുമെന്നും സമിതിക്ക് അനുമതി ലഭിക്കുന്നതിനനുസരിച്ച് നടപടികള്‍ ആരംഭിക്കുമെന്നും മേയര്‍ വി.കെ പ്രശാന്ത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."