ഖഷോഗി; ഓഡിയോ കേള്‍ക്കാന്‍ താല്പര്യമില്ലെന്ന് ട്രംപ്
വാഷിങ്ടണ്‍: ജമാല്‍ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ഓഡിയോ റെക്കോര്‍ഡിങ്ങില്‍ പറയുന്ന കാര്യങ്ങള്‍ തനിക്കു ചുരുക്കി വിശദീകരിച്ചുതന്നിട്ടുണ്ടെന്നും ആ ക്രൂരതയുടെ ഓഡിയോ കേള്‍ക്കാന്‍ താല്പര്യമില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അതു ക്രൂരവും ഹിംസാത്മകവുമാണെന്ന് ട്രംപ് പറഞ്ഞു.
ഖഷോഗിയുടെ കൊലപാതകത്തിന് ഉത്തരവിട്ടതു സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണെന്ന നിഗമനത്തില്‍ സി.ഐ.എ എത്തിച്ചേര്‍ന്നിട്ടും കൊലപാതകത്തില്‍ സഊദി കിരീടാവകാശിയെ കുറ്റപ്പെടുത്താന്‍ ട്രംപ് തയാറായിരുന്നില്ല. ഖഷോഗി വധത്തില്‍ പങ്കില്ലെന്ന സഊദി കിരീടാവകാശിയുടെ വാക്കുകള്‍ കള്ളമാണോയെന്നു ചോദിച്ചപ്പോള്‍ 'എനിക്കറിയില്ല, ആര്‍ക്കാണ് ഇതൊക്കെ അറിയുന്നത്? അദ്ദേഹത്തോട് പലരും ചോദിച്ചിരുന്നു, അദ്ദേഹം പറഞ്ഞത് എനിക്ക് അറിവുണ്ടായിരുന്നില്ല എന്നാണ് ' എന്നായിരുന്നു ട്രംപിന്റെ മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."