ഇടക്കാല തെരഞ്ഞെടുപ്പ് ഭീഷണി മറികടന്ന് നെതന്യാഹു
ടെല്‍ അവീവ്: ഇടക്കാല തെരഞ്ഞെടുപ്പിനുള്ള സമ്മര്‍ദത്തെ അതിജീവിച്ച് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെന്‍യാമിന്‍ നെതന്യാഹു. സഖ്യകക്ഷിയായ നഫ്താലി ബെന്നറ്റന്റെ ജൂത ഹോം പാര്‍ട്ടി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കില്ലെന്ന് അറിയിച്ചതാണ് നെതന്യാഹുവിന് ആശ്വാസമായത്.
സര്‍ക്കാരില്‍നിന്നു പിന്‍വാങ്ങുകയാണെന്നു നഫ്താലി ബെന്നറ്റ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പ്രതിരോധ മന്ത്രിയായി നിയോഗിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ഗസ്സയിലെ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ടു പ്രതിരോധ മന്ത്രി അവിദ്‌ഗോര്‍ ലൈബര്‍മാന്‍ രാജിവച്ചതോടെയാണ് ഇസ്‌റാഈല്‍ സര്‍ക്കാരില്‍ പ്രതിസന്ധി രൂപപ്പെട്ടത്. തുടര്‍ന്നു സഖ്യകക്ഷികള്‍ ഇടക്കാല തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ടു.
ജൂതി പാര്‍ട്ടി പിന്തുണ പിന്‍വലിക്കുകയാണെങ്കില്‍ നെതന്യാഹുവിന്റെ പാര്‍ട്ടി ന്യൂനപക്ഷമാകും. നിലവില്‍ ഇസ്‌റാഈല്‍ പാര്‍ലമെന്റില്‍ 120 സീറ്റില്‍ 61 അംഗങ്ങളാണ് സര്‍ക്കാരിനുള്ളത്.
ഇടക്കാല തെരഞ്ഞെടുപ്പ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നെതന്യാഹു കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് ഇസ്‌റാഈലിനെ അപകടത്തിലേക്കു നയിക്കുമെന്നാണ് കാബിനറ്റ് യോഗത്തില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."