പട്ടിണിയും വൃത്തിഹീനമായ അന്തരീക്ഷവും: രാജസ്ഥാനില്‍ 500ലധികം പശുക്കള്‍ ചത്തു
ജയ്പൂര്‍: രാജസ്ഥാനില്‍ പശു സംരക്ഷണ കേന്ദ്രത്തില്‍ പശുക്കള്‍ ചത്തൊടുങ്ങുന്നു. പട്ടിണിയും വൃത്തിയില്ലായ്മയും മൂലം രണ്ടാഴ്ചയ്ക്കുള്ളില്‍ 500 ഓളം പശുക്കളാണ് ചത്തത്.
പശുപരിപാലന കേന്ദ്രത്തിലെ 250 ല്‍ പരം ജീവനക്കാര്‍ ശമ്പളം കൂട്ടണമെന്നാവശ്യപ്പെട്ട് പണിമുടക്കിലാണ്. ഇതോടെയാണ് പശുക്കള്‍ പട്ടിണിയിലായത്.
ഇതുവരെ 90 ഓളം പശുക്കളുടെ ജഡങ്ങള്‍ കണ്ടെടുത്തുവെന്നാണ് ലഭിക്കുന്ന വിവരം. 8,000 ത്തോളം പശുക്കളാണ് പരിപാലന കേന്ദ്രത്തിലുള്ളത്.
തൊഴുത്തുകളില്‍ ചാണകം കുമിഞ്ഞ് കൂടിയിരിക്കുന്നത് നീക്കം ചെയ്യാനുള്ള യാതൊരു മാര്‍ഗവും സ്വീകരിച്ചിട്ടില്ല. ഇവിടെ കഴിയുന്ന പശുക്കള്‍ക്ക് വൃത്തിഹീനമായ അന്തരീക്ഷത്തില്‍ കഴിയുന്നതിനെ തുടര്‍ന്ന് മാരകരോഗവും ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ദിവസങ്ങളായി ഭക്ഷണം കിട്ടാതെ മിക്കതും അവശനിലയിലായിട്ടുണ്ട്.
മുഖ്യമന്ത്രി വിഷയം പരിഗണനയിലെടുത്തിട്ടുണ്ട്. പ്രശ്‌നത്തില്‍ നടപടിയെടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി രാജേന്ദ്ര സിംഗ് റാത്തോര്‍ പറഞ്ഞു. ഇതുസംബന്ധിച്ച് ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."