'ആം ആദ്മി'യായി വീണ്ടും കെജ്‌രിവാള്‍ സര്‍ക്കാര്‍, ഡല്‍ഹിയില്‍ ഇന്ന് മുതല്‍ സര്‍ക്കാര്‍ ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; സുരക്ഷയ്ക്കായി 13,000 മാര്‍ഷലുകളും
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്ന് മുതല്‍ സര്‍ക്കാര്‍ ബസുകളില്‍ സ്ത്രീകള്‍ക്ക് യാത്ര സൗജന്യം. സ്ത്രീകളുടെ സുരക്ഷയ്ക്കായി 13,000 മാര്‍ഷലുകളെയും നിയമിച്ചിട്ടുണ്ട്. ബസുകളില്‍ സി.സി.ടി.വി ക്യാമറകള്‍ അടക്കമുള്ള അധുനിക സുരക്ഷ സംവിധാനം, ഭിന്ന ശേഷിക്കാര്‍ക്ക് അനുയോജ്യമായ വിധത്തിലുള്ള 1000 ലോ ഫ്‌ളോര്‍ ബസുകള്‍ എന്നിവയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വനിതകള്‍ക്ക് യാത്ര സൗജന്യമാക്കിയുള്ള ഉത്തരവ് സര്‍ക്കാര്‍ ഇന്നലെ ഔദ്യോഗികമായി പുറത്തിറക്കി.
പ്രതിദിനം 30 ലക്ഷം യാത്രക്കാരാണ് ഡല്‍ഹി ടൂറിസം വകുപ്പിനു കീഴിലുള്ള ബസുകളെ യാത്രയ്ക്കായി ആശ്രയിക്കുന്നത്. ഇവരില്‍ മൂന്നിലൊന്ന് പേര്‍ സ്ത്രീകളാണ്. പുതിയ തീരുമാനം പത്തുലക്ഷത്തോളം വനിതാ യാത്രക്കാര്‍ക്ക് ഉപകാരപ്പെടും. ഇതുമൂലം 700 കോടി രൂപയോളം സര്‍ക്കാരിന് അധിക സാമ്പത്തികബാധ്യതവരും.
ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ടബലാല്‍സംഗത്തിനിരയാവുകയും പിന്നീട് കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിന് ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും സംസ്ഥാനത്ത് സ്ത്രീ സുരക്ഷ മുഖ്യ വിഷയമാണ്. അടുത്തവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സാധാരണക്കാരെ മുന്നില്‍ക്കണ്ടുള്ള കെജ്‌രിവാള്‍ സര്‍ക്കാരിന്റെ വന്‍ ജനകീയപിന്തുണ ലഭിക്കുന്ന തീരുമാനം.
ഇനി വീടുകളില്‍ നിങ്ങള്‍ക്ക് അനുഭവപ്പെടുന്ന സംരക്ഷണവും കരുതലും സര്‍ക്കാര്‍ ബസുകളിലും ഉണ്ടാവുമെന്ന് കെജ്‌രിവാള്‍ പറഞ്ഞു. അതേസമയം, തീരുമാനത്തെ ബി.ജെ.പി എതിര്‍ത്തു. കെജ്‌രിവാളിന് മനോനില തെറ്റിയിരിക്കുകയാണെന്നാണ് ബി.ജെ.പി ഇതിനോട് പ്രതികരിച്ചത്.
Free Bus Rides For Delhi Women From Tuesday, 13,000 Marshals For Saftey. Women hailed the Delhi Government's decision to make bus rides free for them in the national capital on Tuesday.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."