HOME
DETAILS
MAL
വി.എസിന്റെ നില മെച്ചപ്പെട്ടു
backup
October 29 2019 | 05:10 AM
തിരുവനന്തപുരം: ശ്രീചിത്രയില്‍ ചികിത്സയില്‍ കഴിയുന്ന ഭരണപരിഷ്കാര കമ്മിഷന് ചെയര്മാന് വി.എസ് അച്യുതാനന്ദന്റെ നില മെച്ചപ്പെട്ടുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ശ്വാസകോശത്തിലുണ്ടായ അണുബാധ നിയന്ത്രണവിധേയമായിട്ടുണ്ട്. അദ്ദേഹം കുടുംബാംഗങ്ങളുമായി സംസാരിച്ചുവെന്ന് ശ്രീചിത്രയില്‍ നിന്ന് ഇന്നലെ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. ഉയര്‍ന്ന രക്ത സമ്മര്‍ദത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വി.എസിനെ ശനിയാഴ്ചയാണ് ശ്രീചിത്രയിലേക്ക് മാറ്റിയത്.
പരിശോധനയില്‍ തലയില്‍ നേരിയ തോതില്‍ രക്തസ്രാവമുണ്ടായതായി കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."