HOME
DETAILS

തിരുനബി(സ): മാതൃകയായ മഹാജീവിതം

  
backup
November 19 2018 | 20:11 PM

%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a8%e0%b4%ac%e0%b4%bf%e0%b4%b8-%e0%b4%ae%e0%b4%be%e0%b4%a4%e0%b5%83%e0%b4%95%e0%b4%af%e0%b4%be%e0%b4%af-%e0%b4%ae%e0%b4%b9%e0%b4%be%e0%b4%9c%e0%b5%80

സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍

 

നമുക്ക് നന്മ നല്‍കിയവരോട് നന്ദി കാണിക്കല്‍ നമ്മുടെ ബാധ്യതയാണ്. ബുദ്ധിയും വിവേകവുമുള്ള ഏതൊരാളുടേയും അടിസ്ഥാന ചിന്തയാണത്. ഒരാളുടെ വിശ്വാസം പ്രവാചകനോടുള്ള സ്‌നേഹം കൂടാതെ പൂര്‍ത്തിയാവുകയില്ല എന്ന കാര്യത്തില്‍ മുസ്‌ലിംകള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരിക്കില്ല. പ്രവാചകനെ സ്‌നേഹിക്കുക, അനുസരിക്കുക, അദ്ദേഹത്തിന്റെ ജീവിത മാതൃകകളെ അനുധാവനം ചെയ്യുക എന്നതും വിശ്വാസത്തിന്റെ ഭാഗമാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ''പ്രവാചകരേ, ജനത്തോടു പറയുക: നിങ്ങള്‍ യഥാര്‍ഥത്തില്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്തുടരുവിന്‍. അല്ലാഹു നിങ്ങളെ സ്‌നേഹിക്കുന്നതാകുന്നു. അവന്‍ നിങ്ങളുടെ പാപങ്ങള്‍ പൊറുക്കുകയും ചെയ്യും. അവന്‍ ഏറെ മാപ്പരുളുന്നവനും കരുണാനിധിയുമാകുന്നു'' (ആലുഇംറാന്‍ 31). സ്‌നേഹം എന്നത് ഇത്തിബാഅ് (പിന്‍പറ്റല്‍) മാത്രമല്ല. നബി(സ) എന്ന വ്യക്തിയെ തന്നെ സ്‌നേഹിക്കലാണ്. വ്യക്തിയെ സ്‌നേഹിക്കാതെ അയാളെ പിന്തുടരാനോ മാതൃകയാക്കി സ്വീകരിക്കാനോ പറ്റില്ല എന്നത് ആര്‍ക്കും മനസിലാക്കാവുന്ന വസ്തുതയാണ്.
മനുഷ്യരെ അജ്ഞതയില്‍നിന്നും അന്ധവിശ്വാസങ്ങളില്‍നിന്നും നരകത്തില്‍നിന്നും രക്ഷപ്പെടുത്തിയ പ്രവാചകന്‍(സ) മനുഷ്യരുടെ സ്‌നേഹവും ആദരവും മറ്റാരേക്കാളും അര്‍ഹിക്കുന്നു. അല്ലാഹു പറയുന്നു: 'പറയുക: നിങ്ങളുടെ പിതാക്കളും സന്താനങ്ങളും സഹോദരന്മാരും ഭാര്യമാരും ബന്ധുജനങ്ങളും നിങ്ങളുടെ സമ്പാദ്യവും നഷ്ടം ഭയപ്പെടുന്ന കച്ചവടവും ഇഷ്ട ഭവനങ്ങളുമാണ്, അല്ലാഹുവിനേക്കാളും അവന്റെ റസൂലിനേക്കാളും അവന്റെ മാര്‍ഗത്തിലുള്ള പോരാട്ടത്തെക്കാളും നിങ്ങള്‍ക്ക് ഏറെ പ്രിയങ്കരമെങ്കില്‍ അല്ലാഹുവിന്റെ കല്‍പന(ശിക്ഷ) കാത്തിരുന്നു കൊള്ളുക. അധര്‍മകാരികള്‍ക്ക് അല്ലാഹു മാര്‍ഗദര്‍ശനമരുളുകയില്ല ' (9:24).
തിരുമേനി (സ) സത്യവിശ്വാസികള്‍ക്ക് സ്വന്തത്തെക്കാള്‍ പ്രിയങ്കരനാവണം. സ്വന്തം താല്‍പര്യങ്ങളേക്കാള്‍ തിരുനബിയുടെ താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. സ്വന്തം അവകാശത്തേക്കാള്‍ അവിടുത്തെ അവകാശം വകവെച്ചുകൊടുക്കണം. സന്ദിഗ്ധ ഘട്ടങ്ങളില്‍ സ്വന്തത്തെത്തന്നെ അതിനു വേണ്ടി ബലി നല്‍കാനും അവര്‍ തയാറാവണം.'അപ്പോഴാണ് റസൂലിനെ യഥാര്‍ഥത്തില്‍ സ്‌നേഹിച്ചവരായി നാം മാറുക. പ്രവാചകന്‍(സ) പഠിപ്പിച്ചു: 'എന്റെ ആത്മാവ് ആരുടെ കൈയിലാണോ അവനെത്തന്നെ സത്യം, സ്വന്തത്തേക്കാളും സ്വന്തം ധനത്തേക്കാളും സന്താനങ്ങളെക്കാളും ഞാന്‍ നിങ്ങള്‍ക്ക് പ്രിയങ്കരനാവുന്നത് വരെ നിങ്ങളിലാരും വിശ്വാസികളാവുകയില്ല.' എന്നെ കഴിച്ച്് മറ്റാരേക്കാളും താന്‍ സ്‌നേഹിക്കുന്നത് പ്രവാചകനെയാണെന്നറിയിച്ച ഉമറി(റ)നോട് നബി(സ) പറഞ്ഞത്, സ്വന്തത്തേക്കാള്‍ തിരുനബിയെ ഇഷ്ടപ്പെടുമ്പോള്‍ മാത്രമേ ആരും വിശ്വാസിയാവുകയുള്ളൂവെന്നാണ്.
പ്രവാചക ചരിത്രം പഠിക്കാനും ആ ജീവിതത്തില്‍ നിന്ന് ഗുണപാഠങ്ങള്‍ ഉള്‍ക്കൊള്ളാനും അത് അനുധാവനം ചെയ്യാനും പ്രവാചക സ്‌നേഹം ഇല്ലാതെ കഴിയില്ല.
എല്ലാത്തിനുമുപരി അന്ത്യ പ്രവാചകന്‍ എന്ന നിലക്ക് തിരുദൂതര്‍ നമുക്ക് പകര്‍ന്നുതന്ന അധ്യാപനങ്ങളെ നമ്മള്‍ ജീവിക്കുന്ന സമൂഹത്തിനു മുമ്പില്‍ പ്രചരിപ്പിക്കുക എന്ന ഉത്തരവാദിത്തവും നമുക്കുണ്ട്. തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ അവിടുന്ന് സൂചിപ്പിച്ചതും അതാണല്ലോ: ''ഇവിടെ ഹാജരുള്ളവര്‍ ഹാജരില്ലാത്തവര്‍ക്ക് എത്തിച്ചുകൊടുക്കട്ടെ.''നബി(സ) യുടെ ജീവിതം മറ്റുള്ളവര്‍ക്ക് പകര്‍ത്തി നല്‍കാനുള്ള അവസരമായി നാം നബിദിനാഘോഷങ്ങളെ ഉപയോഗപ്പെടുത്തണം.
മനുഷ്യനെ സംബന്ധിച്ചിടത്തോളം അവന്റെ മാതൃകാ പുരുഷനാണ് റസൂല്‍ (സ). ഒന്നു പോലും ഒഴിയാതെ ശ്രേഷ്ഠമായ എല്ലാ സ്വഭാവങ്ങളും അതിന്റെ പൂര്‍ണാര്‍ഥത്തില്‍ അല്ലാഹു ആവിഷ്‌കരിച്ചിരിക്കുന്നത് റസൂല്‍ (സ) യുടെ ജീവിതത്തിലാണ്. മുന്‍ കഴിഞ്ഞുപോയ എല്ലാ പ്രവാചകരുടെയും മികവുറ്റ സ്വഭാവ മഹിമകള്‍ നബി (സ) തങ്ങളില്‍ ഒരുമിച്ചുകാണാം. സൃഷ്ടികളില്‍ ഏറ്റവും ഉത്തമന്‍ മുത്ത് നബി (സ) ആണെന്നാണല്ലോ അല്ലാഹു പറഞ്ഞിരിക്കുന്നത്. നിങ്ങള്‍ക്ക് നബി(സ)യില്‍ ഉത്തമമായ മാതൃകയുണ്ടെന്നും അല്ലാഹു പറഞ്ഞിട്ടുണ്ട്.
ഒരു വ്യക്തി അനുകരണീയരാകുന്നത് അയാള്‍ അനുകരിക്കപ്പെടാവുന്ന സ്വഭാവത്തിനുടമയാകുമ്പോളാണ്. തെറ്റ് ചെയ്യുന്ന ആളെ അനുകരിക്കപ്പെടില്ല. പ്രവാചകന്മാര്‍ പാപസുരക്ഷിതരാണെന്ന അഹ്്‌ലുസ്സുന്നയുടെ വിശ്വാസത്തിന്റെ അടിസ്ഥാനവും ഇതു തന്നെയാണ്. സാധാരണ മനുഷ്യര്‍ക്കുണ്ടായേക്കാവുന്ന സകല ചപലതകളില്‍ നിന്നും മുക്തി നേടിയവരാണ് പ്രവാചകന്മാര്‍. അത് അവര്‍ക്ക് നബിത്വം ലഭിക്കുന്നതിന് മുന്‍പ് തന്നെ ഉണ്ടായിരുന്നു.
'തീര്‍ച്ചയായും അവരെ(മനുഷ്യരെ)മുഴുവന്‍ ഞാന്‍ പിഴപ്പിക്കും. നിന്റെ നിഷ്‌കളങ്കരായ അടിമകളെ ഒഴികെ' (അല്‍ ഹിജ്്ര്‍ 39, 40). എന്ന സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ ഇമാം റാസി (റ) എഴുതി: 'താന്‍ പിഴപ്പിക്കുന്നവരുടെ പട്ടികയില്‍ നിന്ന് നിഷ്‌കളങ്കരെ പിശാച് ഒഴിവാക്കി. അവര്‍ അമ്പിയാക്കളാകുന്നു. ഇബ്‌റാഹിം(അ), ഇസ്ഹാഖ്(അ), യഅ്ഖൂബ് (അ) എന്നിവരുടെ കാര്യത്തില്‍ അവരെ നാം മുഖ്‌ലിസ്വീങ്ങളാക്കി എന്ന് അല്ലാഹു പറഞ്ഞിരിക്കുന്നു. യൂസുഫ് നബിയെക്കുറിച്ച് അദ്ദേഹം നമ്മുടെ ഇഖ്‌ലാസ്വുള്ള അടിമകളില്‍ പെട്ടവരായിരുന്നുവെന്നും അല്ലാഹു പറയുന്നു. ചില പ്രവാചകന്മാര്‍ പാപസുരക്ഷിതരാണെന്നു സ്ഥിരപ്പെട്ടാല്‍ എല്ലാവരുടേയും കാര്യത്തില്‍ അത് ബാധകമാണെന്നും സ്ഥിരപ്പെടുന്നതാണ്. അങ്ങനെയല്ലെന്ന് ആരും പറയുന്നില്ല ' (റാസി, 39).
'അവര്‍ അല്ലാഹുവിന് വഴിപ്പെടാന്‍ വേണ്ടി മാത്രം അല്ലാഹു തിരഞ്ഞെടുത്ത വിഭാഗമാകുന്നു. തെറ്റുകളില്‍ നിന്ന് അല്ലാഹു അവരെ സംരക്ഷിച്ചിരിക്കുന്നു '(അബുസ്സുഊദ് 1452).
സര്‍വത്തിലും വിശ്വാസിക്ക് റസൂല്‍(സ) മാതൃകയാണ്. പ്രവാചകര്‍ (സ) യുടെ ഭക്ഷണ രീതികള്‍, നില്‍പ്പിന്റെയും ഇരിപ്പിന്റെയും ശൈലികള്‍, കുടുംബ ബന്ധങ്ങള്‍, വസ്ത്ര ധാരണ രീതികള്‍, ചെരിപ്പിട്ടതിന്റെയും നഖം മുറിച്ചതിന്റെയും താടി മനോഹരമാക്കി വെച്ചതിന്റെയും മാതൃകകള്‍, കൃഷി ചെയ്തതിന്റെയും അതിഥികളെ സല്‍കരിച്ചതിന്റെയും മര്യാദകള്‍ എന്നു തുടങ്ങി സര്‍വതല സ്പര്‍ശിയായ ഒരു ജീവിത വീക്ഷണമാണ് സുന്നത്തുകള്‍ കൊണ്ട് അര്‍ഥമാക്കുന്നത്. ആ സുന്നത്തുകള്‍ ആണ് ഒരു വിശ്വാസിയുടെ ജീവിതം. അത് ഭൗതിക ലാഭേച്ഛയില്ലാതെ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുമ്പോള്‍ ഒരാള്‍ യാഥാര്‍ഥ വിശ്വാസിയാകുന്നു.
സാധാരണ ഒരു നേതാവുമായുള്ള കേവല ബന്ധമായിരുന്നില്ല സ്വഹാബികള്‍ക്ക് നബി(സ)യുമായിട്ടുണ്ടായിരുന്നത്. ആ ബന്ധം അതിവൈകാരികവും അത്യന്തം ഊഷ്മളവുമായിരുന്നു. ഹുദൈബിയ സന്ധിയുടെ സന്ദര്‍ഭത്തില്‍ ഖുറൈശികളുടെ പ്രതിനിധിയായി നബി(സ)യെ സന്ദര്‍ശിച്ച ഉര്‍വത്ബ്‌നു മസ്ഊദ് തിരിച്ചുചെന്ന് ഖുറൈശികളോട് പറയുന്നതിങ്ങനെയാണ്: 'ഖുറൈശികളെ ഞാന്‍ കിസ്‌റയെയും ഖൈസറിനെയും നജ്ജാശിയെയും അവരുടെ കൊട്ടാരങ്ങളില്‍ സന്ദര്‍ശിച്ചിട്ടുണ്ട്. എന്നാല്‍, മുഹമ്മദിന്റെ അനുയായികള്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്നത് പോലെ മറ്റാരും ആരെയും സ്‌നേഹിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല.'
അത്തരം ഒരു ജീവിതത്തെ പുകഴ്ത്തരുത് എന്ന് പറയുന്നതില്‍ എന്ത് അര്‍ഥമാണുള്ളത്. മുഹമ്മദ് എന്നാല്‍ വാഴ്ത്തപ്പെടുന്നവന്‍, വാഴ്ത്തപ്പെടേണ്ടവന്‍ എന്നൊക്കെയാണ് അര്‍ത്ഥം. ഈ പേര് അല്ലാഹു അബ്ദുല്‍ മുത്വലിബിന് തോന്നിപ്പിച്ച് വിളിച്ചതാണ്. പൂര്‍വവേദങ്ങളിലും ഈ നാമം രേഖപ്പെടുത്തപ്പെട്ടതാണ്.
അപ്പോള്‍ മുഹമ്മദ് നബി(സ)യെ വാഴ്ത്തരുത് എന്ന് പറഞ്ഞാല്‍ അതിന്റെ അര്‍ഥം വാഴ്ത്തപ്പെടേണ്ടവരെ വാഴ്ത്തരുത് എന്നാണ്. എത്ര വിരോധാഭാസമാണിത്? ഈസാ നബി(അ)യെ അദ്ദേഹത്തിന്റെ അനുയായികള്‍ വാഴ്ത്തിയപോലെ എന്നെ നിങ്ങള്‍ വാഴ്ത്തരുത് എന്ന് ഹദീസുണ്ട്. ഈസാ നബി(അ)യെ ക്രിസ്ത്യാനികള്‍ വാഴ്ത്തിയതു പോലെ വാഴ്ത്തരുത് എന്ന് പറഞ്ഞാല്‍ വാഴ്ത്തരുത് എന്നാണോ അര്‍ഥം. റസൂല്‍(സ) ദൈവപുത്രനാണെന്ന് നാമാരും പറയുന്നില്ല. മനുഷ്യരെ തെറ്റിദ്ധരിപ്പിച്ച് വിശ്വാസം നശിപ്പിക്കുന്നവരുടെ കുടിലതകള്‍ മാത്രമാണിത്തരം പ്രചാരണത്തിന് പിന്നില്‍.
സര്‍വ കാര്യങ്ങളിലും മാതൃകയാക്കാന്‍ പറ്റിയ സൃഷ്ടികളില്‍ അത്യുത്തമനായ തിരുനബി(സ)യുടെ ജീവിതം പകര്‍ത്താന്‍ നമുക്ക് സാധിക്കണം. അതിനുള്ള അവസരമായി നബിദിനം നാം ഉപയോഗപ്പെടുത്തണം. ഇസ്‌ലാമിനെയും മുഹമ്മദ് നബിയേയും പരിചയമില്ലാത്ത ഒരു സമൂഹത്തിന് അവിടുത്തെ ജീവിതം പരിചയപ്പെടുത്തിക്കൊടുക്കാനുള്ള അവസരമായി ഇതിനെ നാം ഉപയോഗപ്പെടുത്തണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍; കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി, ഫ്‌ളോറിഡയില്‍ അടിയന്തിരാവസ്ഥ

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago