ചേളാരിയിലെ പെരുന്നാള്‍ ചന്തവിപണി ഇത്തവണ വേണ്ടത്ര തിളങ്ങിയില്ല
തേഞ്ഞിപ്പലം: ചേളാരിയില്‍ ചെറിയപെരുന്നാള്‍ ചന്ത ഇന്നലെ നടന്നെങ്കിലും പ്രതീക്ഷിച്ച കച്ചവടമുണ്ടായില്ല. എല്ലാ ചൊവ്വാഴ്ചകളിലുമാണ് ചേളാരിയിലെ കാലിചന്ത നടക്കാറ്. പെരുന്നാള്‍ പ്രമാണിച്ചാണ് ഇന്നലെ പ്രത്യേക ചന്ത നടന്നത്. എന്നാല്‍ കഴിഞ്ഞ ചൊവ്വാഴ്ചയിലെ ചന്തയെ അപേക്ഷിച്ച് കാലികളുടെ വരവും ആവശ്യക്കാരും കുറവായിരുന്നു ഇന്നലെ. പകുതിപോലും കാലികളെത്തിയില്ല. സാധാരണ ആയിരത്തോളം കാലികളെ ഇറക്കാറുണ്ട്.
പെരുന്നാള്‍ പോലുള്ള വിശേഷ ദിവസങ്ങളില്‍ ആയിരത്തഞ്ഞൂറും രണ്ടായിരവുമൊക്കെയാകും. ഇന്നലെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ലോഡുകളും എത്തിയില്ല. കന്നുകാലി വില്‍പ്പനയ്ക്ക് നിയന്ത്രണമുണ്ടെങ്കിലും ചൊവ്വാഴ്ച കര്‍ണാടക,ആന്ധ്ര,തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നെല്ലാം കാലികളെത്തിയിരുന്നു. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് കാലികളുടെ വിലയിലും കുറവുണ്ടായിരുന്നു. ആടുകളുടെ വില്‍പ്പനയിലും പ്രതിസന്ധി തുടര്‍ന്നു. ചന്ത രാവിലെ അഞ്ചരയോടെ തുടങ്ങി 12 മണിയോടെ അവസാനിപ്പിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."