എസ്.ഐ.എസി ഹിമ്മത്ത് പ്രോഗ്രാമുകള്‍ക്ക് തുടക്കമായി
ദമാം: പ്രവാസ സമുഹത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് അറിവിന്റെ ഉന്നത തലങ്ങളിലേക്ക് വഴിനടത്താനും വ്യക്തിത്വ വികാസം ലക്ഷ്യം വെച്ചും സമസ്ത ഇസ്ലാമിക് സെന്റര്‍ വിദ്യാഭ്യാസ വിംഗ് ട്രന്റ് വിഭാവനം ചെയ്തു നടപ്പില്‍ വരുത്തുന്ന ഹയര്‍ എഡ്യൂക്കേഷന്‍ മൂവ്മെന്റ് ഫോര്‍ മോട്ടിവേഷന്‍ ആക്റ്റിവിറ്റീസ് ബൈ ട്രെന്‍ഡ് (ഹിമ്മത്ത്) പദ്ധതിയുടെ ഭാഗമായുള്ള ഒരു വര്‍ഷം നീണ്ടു നില്കുന്ന പഠന പരിശീലന പ്രോഗ്രാമുകള്‍ക്ക് തുടക്കമായി.
ദമാം അല്‍ റയ്യാന്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന പ്രഥമ പരിപാടിയില്‍ 'സക്സസ് മോട്ടിവേഷന്‍' എന്ന വിഷയത്തില്‍ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി വര്‍ക്ക് ഷോപ്പുകള്‍ നടന്നു. പ്രമുഖ കോര്‍പറേറ്റീവ് ട്രൈനര്‍ അബ്ദുല്‍ റഊഫ് മാസ്റ്റര്‍ പഠന ക്ലാസുകള്‍ അവതരിപ്പിച്ചു. വിജയ വഴികളില്‍ കൃത്യമായ ലക്ഷ്യബോധവും നിരന്തരം പരിശ്രമവും അനിവാര്യ ഇടപെടലുകളും മുഖ്യമാണ്. പഠിതാക്കളുടെ താല്പര്യത്തിനും അഭിരുചിക്കു മനുസരിച്ച് ലക്ഷ്യത്തിലൂന്നി വിദ്യയുടെ പാത തീര്‍ക്കാനും, രക്ഷിതാക്കളും ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ട്രെന്‍ഡ് ചെയര്മാന് അബ്ദുല്‍ റഹ്മാന് പൂനൂര് ഉദ്ഘാടനം ചെയ്തു.
ഫവാസ് ഹുദവി, മാഹീന് വിഴിഞ്ഞം, മുസ്തഫാ ദാരിമി, മജീദ് മാസ്റ്റര്‍ വാണിയമ്പലം, മജീദ് വാഫി കൊടിയൂറ, നൗഷാദ് എ കെ, ആഷിഖ് ചേലേമ്പ്ര, മുജീബ് കൊളത്തുര്‍, റാഫി പട്ടാമ്പി, ഷബീര്‍ അലി, ബാസിത്ത് പട്ടാമ്പി, ഉണ്ണിന്‍ കുട്ടി എന്നിവര്‍ വര്‍ക്ക് ഷോപ്പുകള്‍ക്ക് നേതൃത്വം നല്കി. സവാദ് ഫൈസി വര്‍ക്കല സ്വാഗതവും മോയ്തീന് മാസ്റ്റര്‍ പട്ടാമ്പി നന്ദിയും പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി പ്രവാസ ലോകത്ത് നിന്നും ഹൈസ്കൂള്‍, +2 വിദ്യാര്‍ത്ഥികള്‍ക്കായി സിവില്‍ സര്‍വ്വീസ് ഉള്‍പ്പെടെയുള്ള ഉന്നത തല വിദ്യാഭ്യാസ മേഖലകളിലേക്ക് വഴി നടത്തുക എന്ന ലക്ഷ്യത്തിലൂന്നി സക്സസ് മോട്ടിവേഷന്‍, കരിയര്‍ മോട്ടിവേഷന്‍, സെല്‍ഫ് എസ്റ്റിം തര്‍ബിയ മുതലായ പ്രോഗ്രാമുകളും, കറന്റ് അഫയേര്‍സ്, ജനറല്‍ നോളഡ്ജ്, മാത്സ് മാജിക്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, പ്രസംഗ പരിശീലനം, സൃഷ്ടി പരിശീലനം, ലൈഫ് സ്കില്‍, ഐ ടി അപ്ഡേറ്റ്, ലിറ്റില്‍ സയിന്റിസ്റ്റ്, ലിറ്റററി അടക്കം വിവിധ വിഷയങ്ങളില്‍ മികച്ച പരീശീലന പരിപാടികള്‍ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുമെന്ന്! എസ് ഐ സി ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."