പകര്‍ച്ചപ്പനിയെ പിടിച്ചുകെട്ടാന്‍ നഗരസഭ
നിലമ്പൂര്‍: പകര്‍ച്ചപ്പനി തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടനടി തുടങ്ങുന്നതിന് ഇന്നലെ ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ തീരുമാനിച്ചു. 27ന് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് രാവിലെ ശുചീകരണ പ്രവൃത്തികള്‍ ആരംഭിക്കും. മുഴുവന്‍ കൗണ്‍സിലര്‍മാരുടെയും നേതൃത്വത്തിലായിരിക്കും ശുചീകരണം.
തുടര്‍ന്ന് അതാതു വാര്‍ഡുകളിലും ഇത്തരം പ്രവൃത്തികള്‍ നടത്തും. 27ന് വൈകിട്ട് പകര്‍ച്ചപ്പനി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിനായി സര്‍വകക്ഷി യോഗം ചേരും. 28ന് ഹോമിയോ ഡിസ്‌പെന്‍സറിയില്‍ ഡെങ്കിപ്രതിരോധ മരുന്നു വിതരണവും നടത്തും.
വാര്‍ഡുകള്‍ തോറും നടത്തുന്ന പ്രവര്‍ത്തികളില്‍ വീടുകളിലെ ടെറസുകളില്‍ വെള്ളം കെട്ടിനില്‍ക്കുന്നതടക്കം പരിശോധന നടത്തും. സെപ്റ്റിക് ടാങ്കുകളിലെ എയര്‍പൈപ്പുകള്‍ വലകള്‍ ഉപയോഗിച്ച് മൂടിയിട്ടുണ്ടെന്നും ഉറപ്പുവരുത്തും. ഹോട്ടലുകളിലും ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങളിലും പരിശോധന കര്‍ശനമാക്കും. വാര്‍ഡുതല സമിതികള്‍ വിളിച്ചുചേര്‍ത്ത് നടപടികള്‍ വിലയിരുത്താനും തീരുമാനമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."