പാത നവീകരണ ജോലി തീര്‍ന്നില്ല; നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷം
കാസര്‍കോട്: നഗരത്തില്‍ പാത നവീകരണ ജോലി പൂര്‍ത്തിയായില്ല. ഇതേതുടര്‍ന്ന് നഗരത്തിലെ ലിങ്ക് റോഡുകളില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി. രണ്ടാഴ്ച മുമ്പാണ് നഗരത്തിലെ പുതിയ ബസ്സ്റ്റാന്റ് മുതല്‍ താലൂക് ഓഫിസ് പരിസരം വരെയുള്ള പാത നവീകരണ ജോലി തുടങ്ങിയത്. ആദ്യ ദിനത്തില്‍ രാത്രി സിമന്റ് മിക്‌സിങ്ങും മറ്റു പാതയില്‍ തൂവിയതല്ലാതെ മറ്റു ജോലികളൊന്നും നടന്നിരുന്നില്ല. ഇതേതുടര്‍ന്ന് ഏറ്റവും തിരക്കേറിയ പഴയ ബസ്സ്റ്റാന്റ് പരിസരം പിറ്റേ ദിവസം ചെളി നിറഞ്ഞ അവസ്ഥയിലായിരുന്നു. തുടര്‍ന്ന് ജോലികള്‍ ആരംഭിച്ചെങ്കിലും നവീകരണ ജോലി പൂര്‍ത്തിയാകാതെ വന്നതോടെ നഗരത്തിലെ തിരക്കേറിയ ഭാഗങ്ങളില്‍ കനത്ത ഗതാഗത കുരുക്ക് അനുഭവപ്പെടുകയാണ്. പഴയ ബസ്സ്റ്റാന്റ് ഭാഗത്തു നിന്നും ബാങ്ക് റോഡില്‍ നിന്നും കെ.പി റാവു പാത വഴി ഒട്ടേറെ വാഹനങ്ങള്‍ ഒന്നിച്ചു കടന്നുപോകുന്നു. എന്നാല്‍ ഇവയ്ക്കു നഗരത്തിലെ പ്രധാന പാതയിലേക്ക് വേഗത്തില്‍ കയറാന്‍ പറ്റാതെ വരുന്നതിനെ തുടര്‍ന്ന് വാഹനങ്ങള്‍ കെ.പി.ആര്‍ പാതയില്‍ കുരുക്കില്‍ അകപ്പെടുന്ന അവസ്ഥയാണുള്ളത്.
കാസര്‍കോട് നിന്നും ചന്ദ്രഗിരി വഴി കാഞ്ഞങ്ങാട്ടേക്ക് പോകുന്ന പാത നവീകരണം കെ.എസ്.ടി.പി.നേതൃത്വത്തില്‍ ഭൂരിഭാഗവും പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് കാസര്‍കോട് നഗരത്തിലെ പൊട്ടിപൊളിഞ്ഞ പാതകള്‍ നന്നാക്കാനുള്ള തീരുമാനം അധികൃതര്‍ കൈകൊണ്ടത്. പാത നവീകരണം ഇഴഞ്ഞു നീങ്ങുന്നതിനെ തുടര്‍ന്ന് നഗരത്തില്‍ വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടിയെത്തുന്ന ആളുകകളും പൊടിപടലങ്ങളില്‍ കുടുങ്ങി ദുരിതം പേറേണ്ടി വരുകയാണ്. അവധി ദിനങ്ങളും മറ്റും ഉപയോഗിച്ച് നഗരത്തിനകത്തെ പാത നവീകരണ ജോലി എളുപ്പത്തില്‍ തീര്‍ക്കാമെങ്കിലും പ്രസ്തുത രീതിയില്‍ ജോലികള്‍ തീര്‍ക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."