വ്യാപാരികളുടെ കടയടപ്പ് സമരം പൂര്‍ണം
തിരുവനന്തപുരം: വാറ്റ് നികുതിയുടെ പേരില്‍ വ്യാപാരികള്‍ക്ക് നോട്ടിസ് നല്‍കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തിയ കടയടപ്പ് സമരം പൂര്‍ണം. പ്രതിഷേധത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. എല്ലാ ജില്ലകളിലെയും കലക്ട്രേറ്റിലേക്കും നികുതി വകുപ്പ് ഓഫിസുകളിലേക്കും മാര്‍ച്ച് നടത്തി.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പെരിങ്ങമല രാമചന്ദ്രന് സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്തു. വാറ്റ് നികുതിയുടെ പേരില്‍ വ്യാപാരികളെ ദ്രോഹിക്കുന്ന നോട്ടിസ് പിന്‍വലിക്കാന്‍ തയാറായില്ലെങ്കില്‍ അനിശ്ചിതകാലത്തേക്ക് കടകള്‍ അടച്ചിടുമെന്ന് അദ്ദേഹം പറഞ്ഞു. നോട്ടിസ് നല്കുന്ന ഉദ്യോഗസ്ഥരെ വഴി തടയും. വാറ്റ് നികുതി അടയ്ക്കണമെന്നു കാണിച്ചു നോട്ടിസ് ലഭിക്കുന്നത് മൂലം വ്യാപാരികള്‍ ആത്മഹത്യ ചെയ്യുകയാണ്. നിയമവിരുദ്ധമായാണ് വാറ്റ് നികുതിയുടെ പേരില്‍ നോട്ടിസ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."