അട്ടപ്പാടിയിലേക്ക് മാവോയിസ്റ്റുകളെത്തിയത് ഒരുമാസം മുന്‍പ്
കാളികാവ്: അട്ടപ്പാടി ആദിവാസി മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭവാനി ദളത്തിലേക്ക് മാവോയിസ്റ്റ് സംഘം എത്തിയത് ഒരു മാസം മുന്‍പ്. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മൂന്ന് ദളങ്ങളെയും ഉള്‍പ്പെടുത്തിയുള്ള അവലോകനം കഴിഞ്ഞാണ് സംഘം അഗളിയിലേക്ക് തിരിച്ചത്. നിലമ്പൂര്‍ മേഖല കേന്ദ്രീകരിച്ചുള്ള ഉള്‍വനത്തിലെ ക്യാംപിലാണ് അവലോകന യോഗം ചേരാറുള്ളതെന്നാണ് കരുതുന്നത്.
വയനാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കബനി ദളത്തിലെയും നിലമ്പൂര്‍ മേഖലയിലെ നാടുകാണി ദളത്തിലെയും ഒപ്പം ഭവാനി ദളത്തിലേയും പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തിയാണ് അവലോകനം നടത്താറുള്ളത്. സെപ്റ്റംബര്‍ 16നാണ് ഭവാനി ദളത്തിന്റെ ചുമതല വഹിക്കുന്ന മണിവാസാകത്തിന്റെ നേതൃത്വത്തില്‍ ഒന്‍പതംഗ സംഘം വനപാതയിലൂടെ അഗളിയിലേക്ക് പുറപ്പെട്ടത്. മൂന്നുപേര്‍ യാത്ര തുടരുകയും 16ന് രാത്രി മണിവാസാകത്തിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം കാളികാവ് പൊലിസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട കല്ലാമൂല കോഴിപ്ര മലവാരത്തില്‍ തങ്ങുകയും ചെയ്തു.
കോഴിപ്ര മലവാരത്തെ തോട്ടം തൊഴിലാളില്‍കളില്‍ നിന്ന് 17ന് ഭക്ഷണ സാധനങ്ങള്‍ സമാഹരിച്ചാണ് ആറംഗ സംഘം പിന്നീട് യാത്ര തുടര്‍ന്നത്.
22 ന് സംഘം അട്ടപ്പാടിയില്‍ എത്തിയതായി വിവരമുണ്ട്. അഗളിയിലേക്ക് പുറപ്പെട്ട സംഘത്തില്‍ വെടിവയ്പില്‍ മരിച്ചവര്‍ കൂടാതെ രമ, ദീപക് എന്ന ചന്ദു, ടി.എന്‍ അരവിന്ദ് എന്നിവരും ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."