HOME
DETAILS
MAL
ആളോഹരി കടം 72,430 രൂപ
backup
October 29 2019 | 19:10 PM
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ആളോഹരി കടം 72,430.52 രൂപയായി ഉയര്‍ന്നതായി മന്ത്രി ടി.എം തോമസ് ഐസക് നിയമസഭയില്‍ അറിയിച്ചു. 2016 മാര്‍ച്ച് വരെയുള്ള കണക്കനുസരിച്ച് ആളോഹരികടം 46,078.04 രൂപയായിരുന്നു.
പൊതുകടം 1,09,730.97 കോടിയില്‍നിന്ന് 1,69,155.15 കോടിയായി ഉയര്‍ന്നുവെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. പങ്കാളിത്ത പെന്ഷന് പദ്ധതിയില്‍ സ്പാര്‍ക്ക് കണക്ക് അനുസരിച്ച് ശമ്പളം പറ്റുന്ന 93,060 ജീവനക്കാരുണ്ടെന്നും ഇതില്‍ 6,010 പേര് ഗസറ്റഡ് ജീവനക്കാരാണെന്നും കെ.വി വിജയദാസിനെ മന്ത്രി അറിയിച്ചു.
സെപ്റ്റംബര്‍ വരെ 1,846.47 കോടി രൂപ പെന്ഷന് ഫണ്ടില്‍ നിക്ഷേപിച്ചിട്ടുണ്ട്. 1,01,192 സര്‍ക്കാര്‍ ജീവനക്കാരാണ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."