കേരളത്തിന്റെ പുനര്‍നിര്‍മാണത്തില്‍ മാധ്യമങ്ങള്‍ ക്രിയാത്മക പങ്കുവഹിക്കണം: മുഖ്യമന്ത്രി
കോഴിക്കോട്:പ്രളയകാലത്ത് കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ അഭിമാനകരമായ ഇടപെടലുകളാണ് നടത്തിയതെന്നും രക്ഷാപ്രവര്‍ത്തന പുനരധിവാസഘട്ടത്തില്‍ ജീവന്‍ മറന്നും മാധ്യമപ്രവര്‍ത്തകര്‍ പ്രവര്‍ത്തിച്ചതായും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇനി കേരളത്തിന്റെ പുനര്‍നിര്‍ണാണത്തിലും മാധ്യമങ്ങള്‍ ക്രിയാത്മകമായി പങ്കുവഹിക്കണമെന്നും എന്നാല്‍ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട യഥാര്‍ഥ കാര്യങ്ങള്‍ ശരായായ രീതിയില്‍ ഉയര്‍ത്തിക്കൊണ്ടു വരാന്‍ കഴിഞ്ഞോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ആത്മപരിശോധന നടത്തണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ 55-ാം സംസ്ഥാന സമ്മേളനം കോഴിക്കോട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഐക്യരാഷ്ട്ര സഭയുടെ കണക്ക് പ്രകാരം 31,000 കോടി രൂപയാണു സംസ്ഥാനത്തിന്റെ പ്രളയനഷ്ടം. യഥാര്‍ഥ നഷ്ടം ഇതിലും കൂടുതലാണ്. ഖജനാവിന്റെ ശേഷിക്കുറവ് കാരണം പുനര്‍നിര്‍ണാണത്തിനു കേന്ദ്ര സഹായമാണ് ഏറ്റവുമധികം ഉണ്ടാകേണ്ടത്. എന്നാല്‍ കേരളത്തിന് പ്രത്യേക കേന്ദ്ര പാക്കേജ് ആവശ്യപ്പെട്ടെങ്കിലും പ്രതീക്ഷിച്ചതൊന്നും കിട്ടിയില്ല. മന്ത്രിമാരെ അയച്ച് വിദേശ മലയാളികളില്‍നിന്ന് പണം സ്വരൂപിക്കാനുള്ള ശ്രമങ്ങളും കേന്ദ്രനിലപാട് അട്ടിമറിച്ചു. ഇക്കാര്യങ്ങളിലെല്ലാം മാധ്യമപ്രവര്‍ത്തകര്‍ ശരായായ ധര്‍മം നിര്‍വഹിച്ചോ എന്ന് വിലയിരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."