HOME
DETAILS

ശുചീകരണത്തില്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍മാര്‍ക്ക് അതൃപ്തി

  
backup
June 24 2017 | 22:06 PM

%e0%b4%b6%e0%b5%81%e0%b4%9a%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b4%b1%e0%b5%87


കണ്ണൂര്‍: പകര്‍ച്ചപ്പനി വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ കഴിഞ്ഞദിവസം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ നിര്‍ദേശത്തെ തുടര്‍ന്നു വിളിച്ചു ചേര്‍ത്ത കണ്ണൂര്‍ കോര്‍പറേഷന്‍ പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ പനിയെ ഫലപ്രദമായി നേരിടാന്‍ നടപടികള്‍ ശക്തിപ്പെടുത്താന്‍ തീരുമാനം.
 27 മുതല്‍ 29 വരെ നടക്കുന്ന ശുചീകരണ യജ്ഞത്തിനു മുന്നോടിയായി പ്രവര്‍ത്തനം ആസൂത്രണം ചെയ്യാനും സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനുമായി 27നു മുന്‍പ് എല്ലാ വാര്‍ഡുകളിലും ശുചിത്വ കമ്മിറ്റികള്‍ വിളിച്ചു ചേര്‍ക്കും. ശുചീകരണ പ്രവര്‍ത്തനം ബഹുജന പങ്കാളിത്തത്തോടെ കാര്യക്ഷമമായി നടത്താന്‍ വിവിധ സംഘടനകളെ ഉള്‍പ്പെടുത്തി 27നു വൈകുന്നേരം മൂന്നിനു യോഗം ചേരും. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ച ഫണ്ട് അപര്യാപ്തമായ ഡിവിഷനുകള്‍ക്ക് ആവശ്യമെങ്കില്‍ ഫണ്ട് അനുവദിക്കാനും യോഗത്തില്‍ തീരുമാനമായി. കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനത്തില്‍ കോര്‍പറേഷനെതിരേ ഉയര്‍ന്ന വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന യോഗത്തില്‍ കൗണ്‍സില്‍ അംഗങ്ങളും കോര്‍പറേഷന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി അറിയിച്ചു. കോര്‍പറേഷന്‍ പരിധിയില്‍ പലയിടത്തും മഴക്കാല പൂര്‍വ ശുചീകരണം കാര്യക്ഷമമായി നടന്നിട്ടില്ലെന്നു ഭരണ പ്രതിപക്ഷാംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ജനങ്ങളെ ബാധിക്കുന്ന ഇത്തരം കാര്യങ്ങളില്‍ രാഷ്ട്രീയം മറന്ന് കൂട്ടായ പ്രവര്‍ത്തനം നടത്താന്‍ കോര്‍പറേഷന്‍ ഭരണ സമിതിക്കു സാധിക്കണമെന്നു പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ ടി.ഒ മോഹനന്‍ പറഞ്ഞു. മന്ത്രിയുടെ നിര്‍ദേശാനുസരണം വിളിച്ച യോഗത്തില്‍ പകര്‍ച്ചവ്യാധികളെ നേരിടുന്നതിനു ക്രിയാത്മക നിര്‍ദേശങ്ങള്‍ അവതരിപ്പിക്കുന്നതില്‍ ഭരണപക്ഷം പരാജയപ്പെട്ടു. കോര്‍പറേഷനില്‍ മഴക്കാല പൂര്‍വ ശുചീകരണത്തിനു പകരം വാര്‍ഡ് കമ്മിറ്റികള്‍ക്കുള്ള ഫണ്ട് കൈമാറ്റം മാത്രമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള യോഗങ്ങള്‍ പ്രതിപക്ഷത്തെ കൃത്യമായി അറിയിക്കുന്നില്ലെന്നും കോര്‍പറേഷന്‍ ഭരണം നാഥനില്ലാകളരിയായി മാറിയെന്നും ആയിക്കര വാര്‍ഡ് കൗണ്‍സിലര്‍ സി. സമീര്‍ ആരോപിച്ചു. അന്യ സംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ ശുചീകരണം നടത്തുന്നതില്‍ വന്ന വീഴ്ചയാണ് പകര്‍ച്ചവ്യാധികള്‍ രൂക്ഷമാവാന്‍ കാരണം. കോര്‍പറേഷന്‍ പരിധിയിലെ അന്യ സംസ്ഥാന തൊഴിലാളികളുടെ കണക്കെടുത്ത് അവരുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും അവര്‍ക്കിടയില്‍ ശുചിത്വ ബോധവല്‍ക്കരണം നടത്താനും നടപടി സ്വീകരിക്കണം.
ഫോഗിങ്ങ്, ഹോട്ടലുകളിലെ പരിശോധന, മാലിന്യം ഉപേക്ഷിക്കുന്നവരെ പിടികൂടാനുള്ള സ്‌ക്വാഡിന്റെ പ്രവര്‍ത്തനം, 24 മണിക്കൂര്‍ ഹെല്‍പ്പ് ലൈന്‍ തുടങ്ങിയ സംവിധാനങ്ങള്‍ നിലച്ചിരിക്കുകയാണ്. ജില്ലാ ആശുപത്രിയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധി പരിഹരിക്കാന്‍ ജില്ലാ പഞ്ചായത്തും സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചിച്ച് നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരിമിതിക്കുള്ളില്‍ നിന്നു കൊണ്ട് പരമാവധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുണ്ടെന്നു ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ പി.
ഇന്ദിര അറിയിച്ചു. ശുചീകരണത്തൊഴിലാളികളുടെ കുറവും നഗരസഭ ആയിരുന്നപ്പോഴുള്ള സംവിധാനങ്ങളുമുപയോഗിച്ചുള്ള പ്രവര്‍ത്തനവുമായതിനാലാണ് ശുചീകരണം കാര്യക്ഷമമായി നടപ്പാക്കാന്‍ സാധിക്കാതിരുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago
No Image

പി.വിജയന് സ്വർണക്കടത്തിൽ പങ്ക്; വെളിപ്പെടുത്തലുമായി എം.ആർ.അജിത്കുമാർ

Kerala
  •  2 months ago
No Image

മഹാരാജാസ് കോളേജിന്റെ ഓട്ടോണമസ് പദവി നഷ്ടമായി; അംഗീകാരം 2020 മാര്‍ച്ച് വരെയെന്ന് യുജിസി

Kerala
  •  2 months ago
No Image

കിംഗ്ഫിഷ് മത്സ്യബന്ധന നിരോധനം പിൻവലിച്ച് ഒമാൻ

oman
  •  2 months ago
No Image

ഷാർജയിലെ FMCG കമ്പനിയിൽ തൊഴിലവസരം

uae
  •  2 months ago
No Image

കല്‍പാത്തി രഥോത്സവം പാലക്കാട് ഉപതെരഞ്ഞെടുപ്പ് നേരത്തെയാക്കണം; തെരഞ്ഞെടുപ്പ് കമ്മിഷന് പ്രതിപക്ഷ നേതാവ് കത്തയച്ചു

Kerala
  •  2 months ago
No Image

യു.എ.ഇയിലേക്ക് പ്രതിഭാശാലികളെ ആകർഷിക്കാൻ ദീർഘകാല വിസയും പൗരത്വവും

uae
  •  2 months ago
No Image

നവീന്‍ ബാബുവിന്റെ മരണം; റവന്യു മന്ത്രിക്ക് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ജില്ല കലക്ടര്‍ 

Kerala
  •  2 months ago
No Image

എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് ഭീഷണി; വിമാനം കാനഡയിലെ വിമാനത്താവളത്തില്‍ ഇറക്കി പരിശോധിച്ചു

Kerala
  •  2 months ago