പല്ല് കൊഴിഞ്ഞ് കടുവകള്‍
ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബുല്‍ ഹസന് വിലക്ക്
ബംഗ്ലാദേശിന് കനത്ത തിരിച്ചടി
ഐ.സി.സിയുടെ അഴിമതി വിരുദ്ധ നയം തെറ്റിച്ചതിനാണ് വിലക്ക്
ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റിലെ സൂപ്പര്‍ താരം ഷാക്കിബുല്‍ ഹസന് ക്രിക്കറ്റില്‍നിന്ന് രണ്ട് വര്‍ഷത്തെ വിലക്ക്. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍നിന്നുമാണ് ഷാക്കിബിനെ വിലക്കിയത്. ര@ണ്ടു വര്‍ഷം മുന്‍പ് ഒത്തുകളിക്കാനാവശ്യപ്പെട്ടു വാതുവയ്പുകാര്‍ സമീപിച്ച കാര്യം മറച്ചുവച്ചതിന്റെ പേരിലാണ് ഷാക്കിബിനെതിരേ ഐ.സി.സി നടപടി എടുത്തത്. കുറ്റം സമ്മതിച്ചതിനാല്‍ രണ്ട@ുവര്‍ഷത്തെ വിലക്ക് ഒരു വര്‍ഷമാക്കി ചുരുക്കുകയും ചെയ്തിട്ടുണ്ട്.
ഷാക്കിബിനെതിരേ ചുമത്തപ്പെട്ട മൂന്ന് കുറ്റങ്ങളും താരം സമ്മതിച്ചു. തന്നെ വിലക്കുന്നതില്‍ അതിയായ ദുഃഖമുണ്ടെ@ന്നും എന്നാല്‍ കുറ്റം സമ്മതിക്കുകയാണെന്നും ഷാക്കിബ് വ്യക്തമാക്കിയിരുന്നു. ക്രിക്കറ്റ് അഴിമതി മുക്തമാകണമെന്നാണ് തന്റേയും ആഗ്രഹം.
ക്രിക്കറ്റിലെ അഴിമതിക്കെതിരേ പ്രവര്‍ത്തിക്കും. യുവ കളിക്കാര്‍ ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്തുമെന്നും താരം വ്യക്തമാക്കി. ര@ണ്ടു വര്‍ഷം മുന്‍പ് വന്‍ ഓഫറുമായി വാതുവയ്പുകാരന്‍ ഷാക്കിബിനെ സമീപിച്ചെങ്കിലും താരം അതിനു വിസമ്മതിക്കുകയായിരുന്നു. എന്നാല്‍ ഇക്കാര്യം ഐ.സി.സിയെ അറിയിക്കാതെ മറച്ചുവച്ചു. ഒരു വാതുവയ്പുകാരന്റെ കോള്‍ റെക്കോര്‍ഡുകള്‍ പരിശോധിച്ചപ്പോഴാണ് ഇയാള്‍ ഷാക്കിബുമായി ബന്ധപ്പെട്ടതായി ഐ.സി.സിക്ക് വ്യക്തമായത്. ഐ.സി.സിയുടെ കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള വാതുവയ്പുകാരനാണ് ഷാക്കിബുമായി സംസാരിച്ചത്.
ഷാക്കിബിനെ എല്ലാ ഫോര്‍മാറ്റില്‍നിന്നും വിലക്കിയത് ബംഗ്ലാദേശ് ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയായി. കഴിഞ്ഞ ലോകകപ്പില്‍ ഓള്‍റൗ@ണ്ട് പ്രകടനമാണ് ബംഗ്ലാദേശിനായി ഷാക്കിബ് കാഴ്ചവച്ചത്. എട്ടു മത്സരങ്ങളില്‍നിന്ന് 606 റണ്‍സ് അടിച്ചെടുത്ത താരം 11 വിക്കറ്റുകളും സ്വന്തമാക്കിയിരുന്നു.
അടുത്തിടെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനെതിരേ താരങ്ങളെ കൂട്ടുപിടിച്ച് സമരം നടത്തിയതിനു പ്രതിക്കൂട്ടിലായ ഷാക്കിബ് മുഖ്യ കരാര്‍ ലംഘിച്ചു കൊ@ണ്ട് ടീമിന്റെ സ്‌പോണ്‍സര്‍മാരുടെ എതിരാളികളായ കമ്പനിയുമായി കരാര്‍ ഒപ്പിട്ടതും വിവാദമായിരുന്നു. വിലക്ക് ലഭിച്ചതോടെ ഇന്ത്യയില്‍ ഈ ആഴ്ച നടക്കാനിരിക്കുന്ന ടി20 പരമ്പരയില്‍ താരത്തിന് കളിക്കാനാകില്ല. ക്യാപ്റ്റനെ ഉള്‍പ്പെടെ പുതിയ ടീമിനെ ബംഗ്ലാദേശ് ഉടന്‍ പ്രഖ്യാപിക്കും. ഷാക്കിബ് ടീമില്‍ ഇല്ലാത്തത് ഇന്ത്യക്ക് ആശ്വാസമാകും. നവംബര്‍ മൂന്നിനാണ് ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനം തുടങ്ങുന്നത്. ആദ്യം ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ മൂന്ന് ടി20 മത്സരങ്ങളില്‍ ഏറ്റുമുട്ടും. തുടര്‍ന്ന് രണ്ട് ടെസ്റ്റിലും ഇരു രാജ്യങ്ങളും തമ്മില്‍ മത്സരിക്കും. ഷാക്കിബിന്റെ അഭാവത്തില്‍ മികച്ച ഫോമില്‍ നില്‍ക്കുന്ന ഇന്ത്യക്ക് പരമ്പര അനായാസം കൈക്കലാക്കാന്‍ കഴിഞ്ഞേക്കും. ടി20 ലോകകപ്പ് മുന്നല്‍ കണ്ട് ഇന്ത്യയും മികച്ച ഒരുക്കത്തിലാണുള്ളത്.
സമരം വിജയം
ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങളുടെ സമരം വിജയം കണ്ടു. ഏറെ നാളായി ക്രിക്കറ്റ് താരങ്ങള്‍ വേതന വര്‍ധനവിന് വേണ്ടി സമരത്തിലായിരുന്ന.
കഴിഞ്ഞ ദിവസമാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ലീഗിലെ താരങ്ങള്‍ക്ക് വേതനം വര്‍ധിപ്പിച്ചതായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചത്. പുതിയ വേതന പ്രകാരം മുന്‍പ് ലഭിച്ചതിനേക്കാള്‍ ഇരട്ടി വേതനം ബംഗ്ലാദേശ് പ്രാദേശിക താരങ്ങള്‍ക്ക് ലഭിക്കും. നേരത്തെ നാല് ദിവസത്തെ മാച്ചിന് 35,000 രൂപ ലഭിച്ചിരുന്നത് ഇനിമുതല്‍ 60,000 രൂപയായി വര്‍ധിക്കും. വേതനം ഒരു ലക്ഷമാക്കി ഉയര്‍ത്തണമെന്നായിരുന്നു താരങ്ങളുടെ ആവശ്യം.
വേതനം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് താരങ്ങള്‍ നടത്തിയ സമരത്തില്‍ ഷാക്കിബുല്‍ ഹസനും പങ്കെടുത്തിരുന്നു. താരം സമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന ആളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."