റസിഡന്‍ഷ്യല്‍ സ്‌കൂള്‍ കെട്ടിടം സംരക്ഷിക്കാന്‍ നടപടിയില്ല
കൂറ്റനാട്: റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ക്കെട്ടിടം സംരക്ഷിക്കാന്‍ നടപടിയില്ലാതെ കാടുപിടിച്ചു നശിക്കുന്നു. തൃത്താല ഹൈസ്‌കൂള്‍ റോഡില്‍ പാക്കനാര്‍കാഞ്ഞിരത്തിനു സമീപത്തെ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ കെട്ടിടമാണ് സംരക്ഷണമില്ലാതെ കാടുപിടിച്ച് നശിക്കുന്നത്. കെട്ടിടം അനാഥമായിട്ട് ഏഴു വര്‍ഷത്തിലധികം പിന്നിട്ടു കഴിഞ്ഞു. പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള കെട്ടിടം പുനരുദ്ധരിച്ച് പ്രീ-എക്‌സാമിനേഷന്‍ സെന്ററോ ഐ.ടി.സിയോ തുടങ്ങണമെന്ന ആവശ്യമാണ് ഇനിയും നടപ്പാവാതെ കിടക്കുന്നത്. ശൗചാലയങ്ങളും കുടിവെള്ള സൗകര്യങ്ങളും ഫലവൃക്ഷങ്ങളുമെല്ലാം ഇവിടെയുണ്ട്. അതെല്ലാം ഇന്ന് നശിച്ചുകൊണ്ടിരിക്കുകയാണ്. ഇവിടെയല്ലാം പാമ്പുകളുടെയും മറ്റും സങ്കേതമാണ്. നിലവില്‍ കെട്ടിടം കാടുമൂടി സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറി. പട്ടികജാതി പട്ടികവര്‍ഗ വിദ്യാഥികള്‍ക്ക് താമസിച്ച് പഠനം നടത്തുന്നതിനായി 1972 ലാണ് കെട്ടിടത്തിന്റെ ഉദ്ഘാടനം ചെയ്തത്. ജില്ലയുടെ കിഴക്കന്‍ മേഖലയില്‍നിന്നുള്‍പ്പെടെ പട്ടികജാതി പട്ടികവര്‍ഗ വിദ്യാഥികളാണ് ഹോസ്റ്റലില്‍ താമസിച്ചു പഠിച്ചിരുന്നത്. 2006ല്‍ എം.ആര്‍.എസിന് പറക്കുളത്ത് പുതിയ കെട്ടിടം വന്നതോടെ തൃത്താലയിലെ കെട്ടിടം അവഗണലയിലായി. പിന്നീട് രണ്ടു വര്‍ഷത്തിലതികം തൃശ്ശൂര്‍ ജില്ലയിലെ എം.ആര്‍.എസ് ഇവിടെ പ്രവര്‍ത്തിച്ചെങ്കിലും 2009ല്‍ ഇവര്‍ക്കു പുതിയ കെട്ടിടം തൃശ്ശൂരില്‍ നിര്‍മമ്മിച്ചതോടെ തൃത്താലയിലെ കെട്ടിടം തീര്‍ത്തും അനാഥമായി.
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ വിവിധ പരീക്ഷകള്‍ക്കു പരിശീലനം നല്‍കുന്നതിനായി പ്രീ-എക്‌സാമിനേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലയില്‍ കുഴല്‍മന്ദത്ത് മാത്രമാണ് ഇത്തരം പരീക്ഷ പരിശീലന സെന്ററുകള്‍ ഉള്ളത്. തൃത്താലയിലെ കെട്ടിടം ഇത്തരത്തില്‍ പരീക്ഷാ പരിശീലന കേന്ദ്രത്തിനായി ഉയര്‍ത്തണമെന്ന ആവശ്യം ശക്തമാണ്. പരീക്ഷാ പരിശീലന കേന്ദ്രമായി തുടങ്ങിയാല്‍ ജില്ലയിലെ പടിഞ്ഞാറന്‍ മേഖലയിലെ വിദ്യാഥികള്‍ക്കു കൂടി ഇതിന്റെ പ്രയോജനം ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."