HOME
DETAILS
MAL
ശബരിമലയിലെ പുതിയ സ്വര്‍ണകൊടിമരം കേടുവരുത്തിയ നിലയില്‍
backup
June 25 2017 | 10:06 AM
പത്തനംതിട്ട: ശബരിമലയിലെ അയ്യപ്പക്ഷേത്രത്തില്‍ ഇന്ന് പ്രതിഷ്ഠിച്ച സ്വര്‍ണകൊടിമരം കേടുവരുത്തിയ നിലയില്‍. കൊടിമരത്തില്‍ രാസവസ്തു ഒഴിച്ചതായാണ് കണ്ടെത്തിയത്. ഇതേതുടര്‍ന്ന് കൊടിമരത്തിലെ സ്വര്‍ണം ഉരുകിയിട്ടുണ്ട്.
സംഭവത്തില്‍ മൂന്ന് ആന്ധ്രസ്വദേശികളെ കസ്റ്റഡിയില്‍ എടുത്തു.
കൊടിമരത്തില്‍ ദ്രാവകം ഒഴിച്ചതായി കസ്റ്റഡിയിലായവര്‍ സമ്മതിച്ചു. പൂജാസാധനങ്ങള്‍ക്കൊപ്പം കൊണ്ടുവന്ന ദ്രാവകമാണ് ഒഴിച്ചത്. ആചാരത്തിന്റെ ഭാഗമായാണ് ഇതുചെയ്തതെന്നും അവര്‍ മൊഴിനല്‍കി.
ഇന്നുച്ചയ്ക്ക് 11.50നും 1.40നും മധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് സ്വര്‍ണ കൊടിമര പ്രതിഷ്ഠ നടന്നത്.
പ്രതിഷ്ഠാ ചടങ്ങുകള്‍ ദര്‍ശിക്കാനായി ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിലെത്തിയത്.
നിര്‍മാണം ഏറ്റെടുക്കുന്നതിലുള്ള കുടിപ്പകയാണ് ഇതിന് പിന്നിലെന്ന് ദേവസ്വം മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."