HOME
DETAILS
MAL
പിണറായി വിജയന് രക്തദാഹി; ഇതിലും ഭേദം മോദിയെന്ന് ഗ്രോ വാസു
backup
October 30 2019 | 19:10 PM
അത്താണി(തൃശൂര്‍): സാധാരണക്കാരന്റെ ഉന്നമനത്തിന് വേണ്ടി ജീവിതം പോരാട്ടമാക്കി മാറ്റുകയും സാഹചര്യങ്ങളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് മാവോയിസ്റ്റുകളായി മുദ്രകുത്തപ്പെടുകയും ചെയ്തവര്‍ നിയമ വഴിയില്‍ കീഴടങ്ങാന്‍ എത്തിയപ്പോള്‍ അവരെ വെടിവെച്ച് കൊന്ന പൊലിസ് നടപടി അങ്ങേയറ്റം കിരാതമാണെന്ന് മുന്‍ നക്സലൈറ്റ് നേതാവ് ഗ്രോ വാസു പറഞ്ഞു.
കേരളം ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് തികഞ്ഞ രക്തദാഹിയാണെന്ന് പറയേണ്ട സ്ഥിതിയാണ്. ഒട്ടേറെ സമര പോരാട്ടങ്ങളിലൂടെ കേരളത്തില്‍ നിരവധി രക്തസാക്ഷികള്‍ക്ക് ജന്മം നല്കിയ സി.പി.എം കേരളം ഭരിക്കുമ്പോള്‍ ഇത് പോലുള്ളൊരു വ്യാജ ഏറ്റുമുട്ടല്‍ ഉണ്ടാകരുതായിരുന്നു.
ഇതിലും ഭേദം ഗുജറാത്തില്‍ നിരവധി നിരപരാധികളെ വെടിവെച്ചുകൊന്ന നരേന്ദ്ര മോദിയാണെന്ന് പറയേണ്ടി വരുമെന്നും ഗ്രോ വാസു കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."