HOME
DETAILS

ആത്മീയ വിശുദ്ധിയോടെ ഈദുല്‍ ഫിത്വര്‍ ആഘോഷിക്കാം

  
backup
June 25 2017 | 18:06 PM

%e0%b4%86%e0%b4%a4%e0%b5%8d%e0%b4%ae%e0%b5%80%e0%b4%af-%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%bf%e0%b4%af%e0%b5%8b%e0%b4%9f%e0%b5%86-%e0%b4%88%e0%b4%a6%e0%b5%81%e0%b4%b2

പുണ്യം പെയ്തിറങ്ങിയ റമദാന്‍ മാസത്തിലെ ദിനരാത്രങ്ങള്‍ക്കുശേഷം ചെറിയ പെരുന്നാള്‍ സമാഗതമായിരിക്കുന്നു. അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്...അല്ലാഹുവേ നീ മഹാനാണ്, നീ തന്നെയാണ് മഹാന്‍, നിനക്കാണ് സര്‍വ സ്തുതിയും, നീയല്ലാതെ മറ്റൊരു ആരാധ്യനില്ല എന്നുരുവിട്ട് വിശ്വാസികള്‍ ഇന്ന് ഈദുഗാഹുകളിലേക്കും പള്ളികളിലേക്കും ഒഴുകും. പുതുവസ്ത്രമണിഞ്ഞ് സുഗന്ധദ്രവ്യങ്ങള്‍ പൂശി ആബാലവൃധം ജനങ്ങളും ഈദ് നിസ്‌ക്കാരത്തില്‍ പങ്കാളികളാകും.
 ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിലൂടെ നേടിയെടുത്ത ആത്മചൈതന്യത്തിന്റെ  നിറവിലാണ് വിശ്വാസി സമൂഹം. വ്രതത്തിന്റെ മുഖമുദ്ര ആരാധനയും ആത്മീയതയുമാണ്. അടുത്ത വ്രതകാലംവരെ സൂക്ഷ്മതയോടെ ജീവിക്കാനുള്ള ഊര്‍ജം ഇക്കാലത്ത് വിശ്വാസി ആര്‍ജിച്ചു.
റമദാന്റെ പരിസമാപ്തി അറിയിച്ചുകൊണ്ടു പടിഞ്ഞാറന്‍ ചക്രവാളത്തില്‍ നേര്‍ത്ത ചന്ദ്രക്കല തെളിഞ്ഞതോടെ ഹിജ്‌റ വര്‍ഷത്തിലെ പത്താമതു മാസമായ ശവ്വാല്‍ പിറന്നു. ഒരു മാസം അന്നപാനീയങ്ങള്‍ വെടിഞ്ഞും ആഗ്രഹങ്ങള്‍ കീഴടക്കിയും എല്ലാം ദൈവത്തിലര്‍പ്പിച്ചു കഴിഞ്ഞ വിശ്വാസികള്‍ ആത്മസംതൃപ്തിയുടെ ഹര്‍ഷോന്മാദത്തിലാണ്.
പെരുന്നാള്‍ സുദിനം ഏറെ വശ്യവും ആഹ്‌ളാദകരവുമാകുന്നത് അതിന്റെ സാമൂഹികവശം ഉള്‍ക്കൊള്ളുമ്പോഴാണ്. സ്‌നേഹവും സൗഹാര്‍ദവുമാണ് പെരുന്നാളിന്റെ മുഖമുദ്ര.  മനുഷ്യര്‍ ഉള്‍പ്പടെയുള്ള എല്ലാ ജീവജാലങ്ങളോടും കരുണയോടെ പെരുമാറണമെന്നാണ് അല്ലാഹുവിന്റെ കല്‍പന. മനുഷ്യനാണ് ഭൂമുഖത്തെ ഏറ്റവും ഉല്‍കൃഷ്ടനായ സൃഷ്ടി. മനുഷ്യരുടെ ഒത്തൊരുമിച്ചുള്ള അധ്വാനം കൊണ്ടേ പുരോഗതി കൈവരിക്കാനാകൂ. അങ്ങനെയുള്ള ഒരുമ സാധ്യമാകണമെങ്കില്‍ അവര്‍ ഒരു സമൂഹമാണെന്ന്
ബോധ്യം വേണം. എന്നാല്‍ മനുഷ്യര്‍ പരസ്പരം അകലുന്ന കാഴ്ചയാണ് ലോകമെങ്ങും ഇന്ന് കാണുന്നത്. രാഷ്ട്രീയം, മതം, ജാതി, ഭാഷ, വര്‍ണം തുടങ്ങിയ പലതും അകല്‍ച്ചയ്ക്ക് കാരണമാകുന്നു. തദ്ഫലമായി വര്‍ഗീയതയും തീവ്രവാദവും ഭീകരപ്രവര്‍ത്തനങ്ങളും ഉണ്ടാകുന്നു.  ഒന്നിച്ച് സഹോദരങ്ങളെപ്പോലെ ജീവിച്ചുപോന്ന ആളുകള്‍ തമ്മില്‍ കലഹിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു.
കൊള്ളയും കൊള്ളിവെയ്പും കൊലപാതകവും വംശീയഹത്യയും ഉണ്ടാകുന്നു. ഇത്തരം അക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പലരും മതത്തിന്റെ പൊയ്മുഖം അണിഞ്ഞവരാണ്. മതങ്ങള്‍ പൊതുവെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് എതിരാണ്, ഇസ്‌ലാം പ്രത്യേകിച്ചും. അതിനാല്‍ സങ്കുചിത ചിന്താഗതികള്‍ വെടിയാന്‍ നാം തയാറാകണം.
ഇസ്‌ലാം ഏറെ തെറ്റിദ്ധരിക്കപ്പെടുന്ന കാലമാണിത്. തീവ്രവാദവും ഭീകരവാദവുമായി ഇസ്‌ലാമിനെ കൂട്ടിക്കെട്ടാന്‍ ഇസ്‌ലാം വിരുദ്ധ ലോബി കൊണ്ടുപിടിച്ച് ശ്രമിക്കുന്നുണ്ടിപ്പോള്‍.
 ഹൈന്ദവനും ക്രൈസ്തവനും മുസ്‌ലിമും സിക്കുകാരനും പാഴ്‌സിയും ജൂതനും ഉള്‍ക്കൊള്ളുന്ന ഒരു സമൂഹത്തില്‍ ഒരോരുത്തര്‍ക്കും  അവരുടെ വിശ്വാസമനുസരിച്ച്  ജീവിക്കുവാനുള്ള സ്വാതന്ത്യമുണ്ടാകണം. മതം അടിച്ചേല്‍പ്പിക്കുവാനോ മതത്തില്‍ നിന്നും പിന്തിരിപ്പിക്കുവാനോ നടത്തുന്ന ബലപ്രയോഗങ്ങളെ മതം അംഗീകരിക്കുന്നില്ലെന്ന് മതവിശ്വാസികള്‍ തിരിച്ചറിയണം. അങ്ങനെ അതിരുകളില്ലാത്ത കാരുണ്യവും സ്‌നേഹവും സൗഹാര്‍ദവും സമൂഹത്തിന്റെ സ്വഭാവമായി മാറാന്‍  ഈ പെരുന്നാള്‍ നമുക്ക് പ്രചോദനമാകണം.      

(സമസ്ത തൊടുപുഴ റേഞ്ച് സെക്രട്ടറിയാണ് ലേഖകന്‍)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  25 days ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  25 days ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  25 days ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  25 days ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  25 days ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  25 days ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  25 days ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  25 days ago
No Image

ചെറുപുഴയിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  25 days ago
No Image

സന്നിധാനത്ത് സംയുക്ത സ്‌ക്വാഡ് പരിശോധന; വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി

Kerala
  •  25 days ago