HOME
DETAILS

മതനിലപാടുകളില്‍ മായംചേര്‍ക്കാത്ത രാഷ്ട്രീയക്കാരന്‍

  
backup
November 21 2018 | 19:11 PM

%e0%b4%ae%e0%b4%a4%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%aa%e0%b4%be%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%af%e0%b4%82%e0%b4%9a%e0%b5%87%e0%b4%b0

 

മുസ്തഫ മുണ്ടുപാറ#

കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ഭാഗമായി നില്‍ക്കുമ്പോള്‍ തന്നെ മതപരമായ വിശ്വാസങ്ങളിലും നിലപാടുകളിലും വെള്ളം ചേര്‍ക്കാത്ത വ്യക്തിത്വമായിരുന്നു എം.ഐ ഷാനവാസ്. ഇതുസംബന്ധമായ തന്റെ വിശ്വാസവും കാഴ്ചപ്പാടുകളും ആരുടെ മുന്‍പിലും തുറന്നുപ്രകടിപ്പിക്കാന്‍ അദ്ദേഹത്തിന് മടിയുണ്ടായിരുന്നില്ല.
സമീപകാലത്തുണ്ടായ മുത്വലാഖ് വിവാദത്തില്‍ ഇസ്‌ലാമിക ശരീഅത്തിനോടൊപ്പം നില്‍ക്കുക മാത്രമല്ല, ഒളിവും മറയുമില്ലാതെ അതു തുറന്നു പ്രകടിപ്പിക്കുകയും ചെയ്ത നേതാവായിരുന്നു എം.ഐ ഷാനവാസ്. മുത്വലാഖ് ഇസ്‌ലാമികമല്ലെന്നു സുപ്രിംകോടതി വിധിച്ചപ്പോള്‍ ഇസ്‌ലാമികമാണെന്ന് ഉറക്കെ പ്രഖ്യാപിച്ച മുസ്‌ലിം രാഷ്ട്രീയനേതാവായിരുന്നു അദ്ദേഹം.
ഇപ്പോഴും പലരും നിലപാടു തുറന്നുപറയാന്‍ തയാറാകാതിരിക്കുമ്പോഴാണു കോണ്‍ഗ്രസുകാരനായ ഷാനവാസ് വെട്ടിത്തുറന്നു മുത്വലാഖ് ഓര്‍ഡിനന്‍സിനെ അതിശക്തമായി എതിര്‍ത്തത്.
ഇസ്‌ലാമിക ശരീഅത്തുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കണിശമായ നിലപാടായിരുന്നു അദ്ദേഹത്തിന്. 1985ല്‍ ഷാബാനു ബീഗം കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ മുത്വലാഖ് വിരുദ്ധ നിലപാടെടുത്ത മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന മുഹമ്മദ് ആരിഫ് ഖാനെതിരേ അതിരൂക്ഷ നിലപാടെടുത്ത ജി.എം ബനാത്ത്‌വാല പാര്‍ലമെന്റില്‍ തിളങ്ങിയിരുന്നു.
പില്‍ക്കാലത്ത് ശരീഅത്ത് പ്രശ്‌നത്തില്‍ ബനാത്ത് വാലയെ ഓര്‍മിപ്പിക്കുന്ന പ്രകടനമായിരുന്നു ഷാനവാസിന്റേത്.
വിഷയം കൃത്യമായി പഠിച്ച് അവതരിപ്പിക്കുന്ന ഇദ്ദേഹം ശരീഅത്ത് സംബന്ധമായ കാര്യങ്ങളില്‍ പണ്ഡിതന്മാരുമായി കൂടിയാലോചന നടത്താറുണ്ടായിരുന്നു. മുത്വലാഖ് ഇസ്്‌ലാമികമല്ലെന്ന വാദത്തിനെതിരേ അതിശക്തമായി നിലപാടു സ്വീകരിച്ച ഷാനവാസ് ചാനല്‍ ചര്‍ച്ചകളിലും മറ്റു വേദികളിലും മുത്വലാഖ് ഇസ്‌ലാമികമാണെന്നു തെളിവുസഹിതം സമര്‍ഥിച്ചു.
ബാബരി മസ്ജിദ്, ഏക സിവില്‍കോഡ്, വിവാഹപ്രായ പരിധി പോലുള്ള വിഷയങ്ങളിലും കണിശനിലപാടെടുത്തു അദ്ദേഹം. അതില്‍ മറ്റുള്ളവരുടെ അപ്രീതിയുണ്ടാകുമോയെന്ന ഭയമുണ്ടായിരുന്നില്ല. ഇടപെട്ടാല്‍ വോട്ടു നഷ്ടപ്പെടുമോയെന്ന ഭയം രാഷ്ട്രീയക്കാരെ മുസ്‌ലിംകളുടെ കാര്യം പറയുന്നതില്‍ നിന്നു പിന്തിരിപ്പിക്കാറുണ്ട്. ഷാനവാസ് ഇതിന് അപവാദമാണ്.
രണ്ടാഴ്ച മുന്‍പ് ചെന്നൈയിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു വിധേയനായി അത്യാസന്നനിലയിലായ സന്ദര്‍ഭത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലാമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളോട് ദുആ ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ ആവശ്യപ്പെട്ടിരുന്നു.
ഈ വിവരം തങ്ങള്‍ക്കു കൈമാറിയപ്പോള്‍ ദീര്‍ഘമായി ദുആ ചെയ്യുകയും പിറ്റേദിവസത്തെ സുപ്രഭാതത്തില്‍ ദുആ ചെയ്യാന്‍ അഭ്യര്‍ഥന കൊടുക്കുകയും ചെയ്തു.
സമസ്തയുടെ പണ്ഡിതന്മാരോട് വലിയ ആദരവായിരുന്നു അദ്ദേഹത്തിന്. സമസ്ത നേതാക്കളായ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ തുടങ്ങിയവരുമായി ആത്മബന്ധം പുലര്‍ത്തിയിരുന്നു. ക്ഷണിച്ചപ്പോഴെല്ലാം സമസ്തയുടെ വേദികളിലെത്തി. പലപ്പോഴും ക്ഷണം കേവലമൊരു ഫോണ്‍കോളായിരുന്നു.
സമസ്തയുടെ ഏതു പണ്ഡിതന്‍ മരിച്ചാലും എത്ര അകലെയാണെങ്കിലും എത്ര തിരക്കുണ്ടെങ്കിലും എല്ലാം മാറ്റിവച്ച് ഓടിയെത്താറുണ്ടായിരുന്നു.
സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും വിഷയങ്ങളില്‍ ധാരാളം സഹായം അദ്ദേഹം ചെയ്തിട്ടുണ്ട്. ഒരുപാട് മതസ്ഥാപനങ്ങള്‍ക്ക് പല തരത്തിലും അദ്ദേഹം മുഖേന സഹായം ലഭിച്ചിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  36 minutes ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  an hour ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  an hour ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  2 hours ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  3 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  3 hours ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  3 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  4 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  4 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  6 hours ago