കേന്ദ്ര ഓര്‍ച്ചാഡില്‍ മതിയായ തൊഴിലാളികളില്ല; വന്‍ വിറ്റുവരവുള്ള വില്‍പന കേന്ദ്രം അടഞ്ഞുകിടക്കുന്നു
പട്ടാമ്പി: ഇരുപത്തിയാറരയേക്കര്‍ സ്ഥലത്ത് പട്ടാമ്പി- പാലക്കാട് റോഡിനിരുവശത്തായി കിടക്കുന്ന കേന്ദ്ര ഓര്‍ച്ചാര്‍ഡിലെ വില്‍പനകേന്ദ്രം മതിയായ തൊഴിലാളികളില്ലാത്തതിനാല്‍ അടഞ്ഞുകിടക്കുന്നു. കൃഷിവകുപ്പിന്റെ കീഴിലുള്ള മെലെ പട്ടാമ്പിയിലെ കേന്ദ്രഓര്‍ച്ചാഡിലെ വില്‍പന കേന്ദ്രമാണ് നോക്ക് കുത്തിയാകുന്നത്.
ഒന്നരവര്‍ഷം മുമ്പ് നിര്‍മിച്ച വില്‍പനകേന്ദ്രത്തില്‍ ഇതുവരെയായിട്ടും കൃഷി അസിസ്റ്റന്റ് എന്‍ജിനീയറെയും ജീവനക്കാരയെും നിയമിച്ചിട്ടില്ല. അത് കൊണ്ട് തന്നെ ജില്ലയുടെ വിവിധ മേഖലകളില്‍നിന്ന് പച്ചക്കറി വിത്തുകള്‍ക്കും തൈകള്‍ക്കും മറ്റും വരുന്നവര്‍ക്ക് ആവശ്യത്തിന് നല്‍കാന്‍ കഴിയുന്നില്ലെന്ന് നിലവിലുള്ള സ്ത്രീ തൊഴിലാളികള്‍ വ്യക്തമാക്കുന്നു.
മുമ്പ് സ്ത്രീകളും പുരുഷന്‍മാരുമായി 16 തൊഴിലാളികള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ആറ് സ്ത്രീ തൊഴിലാളികള്‍ മാത്രമാണ് ഉള്ളത്. അതെ സമയം നഗരസഭയുടെയും ഓങ്ങല്ലൂര്‍ പഞ്ചായത്തിന്റെയും അതിര്‍ത്തിയിലുള്ള വില്‍പനകേന്ദ്രമായതിനാല്‍ നഗരസഭ- പഞ്ചായത്ത് തലത്തില്‍നിന്നും തൊഴിലുറപ്പ് തൊഴിലാളികളെ ഓര്‍ച്ചാര്‍ഡില്‍ ലഭ്യമാക്കണമെന്ന ആവശ്യം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതുവരെയും അധികാരികള്‍ ഗൗനിച്ചില്ലെന്ന് ചൂണ്ടികാട്ടുകയാണ് അടഞ്ഞുകിടക്കുന്ന വന്‍വിറ്റുവരവുള്ള കേന്ദ്രം. 2015-16 ല്‍ 26 ലക്ഷം രൂപയുടെ വിറ്റുവരവും കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ 39 ലക്ഷം രൂപയുടെ വിറ്റുവരവുമാണ് ഉണ്ടായിരുന്നത്. ജില്ലയിലെ വിവിധ മേഖലകളിലെ കര്‍ഷകരുടെ ആശ്രയ കേന്ദ്രമായ വില്‍പന കേന്ദ്രത്തില്‍ അടുത്തിടെയായി കരുമുണ്ട, പന്നിയൂര്‍ ഇനങ്ങളില്‍പ്പെട്ട ഒരുലക്ഷം കുരുമുളക് തൈകള്‍ 19 കൃഷിഭവനുകളിലേക്ക് വിതരണം ചെയ്തിരുന്നു. കൂടാതെ ഒന്നരലക്ഷം മുളക്, വഴുതന, തക്കാളി എന്നിവയുടെ തൈകള്‍ തൃത്താലബ്ലോക്കിലെ കൃഷിഭവനുകള്‍ക്കായി തയ്യാറാക്കിയിട്ടുമുണ്ട്.
കൃഷി ആവശ്യങ്ങള്‍ക്കായി ചകിരി കമ്പോസ്റ്റും മണ്ണിര കമ്പോസ്റ്റും കര്‍ഷകര്‍ക്ക് ലഭിക്കുന്നതും ഇവിടെ നിന്നാണ്. അത് കൊണ്ട് തന്നെ ജില്ലയിലെ കര്‍ഷകര്‍ക്ക് ഏറെ സഹായകമാകുന്ന ഓര്‍ച്ചാര്‍ഡ് വില്‍പനകേന്ദ്രത്തില്‍ തൊഴിലാളികളെ നിയമിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."