യാത്രക്കാരെ വലച്ച് കെ.എസ്.ആര്.ടി.സി
അഞ്ചാലുംമൂട്: കൊല്ലത്തുനിന്നും പനയം തെക്കേവീട്ടില്‍ മുക്കുവഴി പെരുമണിലേക്കുള്ള കെ.എസ്.ആര്.ടി.സി മുടക്കം യാത്രക്കാര്‍ ദരുതത്തിലായി. ഇതുവഴിയുള്ള ഏക സര്‍വീസാണ് എല്ലാ ഞായറാഴ്ചയും പൊതു അവധി ദിവസവും കെ.എസ്.ആര്.ടി.സി അധികൃതര്‍ മുടക്കുന്നത്. ലാഭത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന കെ.എസ്.ആര്.ടി.സിയെ സ്വകാര്യബസ് മുതലാളിമാരെ സഹായിക്കുവാന്‍ വേണ്ടിയാണ് മുടക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. റോഡിന്റെ ശോചനീയാവസ്ഥ മൂലം വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍ത്തലാക്കിയ സര്‍വീസ് കഴിഞ്ഞ 6 വര്‍ഷം മുമ്പാണ് പുനരാരംഭിച്ചത്. 10 ട്രിപ്പുണ്ടായിരുന്ന സര്‍വ്വീസ് ഘട്ടംഘട്ടമായി വെട്ടിച്ചുരുക്കി - ഇപ്പോള്‍ ഒന്നര ട്രിപ്പില്‍ അധികൃതര്‍ ഒതുക്കി.
പെരിനാട് റയില്‍വേ സ്റ്റേഷന്, പനയം പോസ്റ്റ് ഓഫീസ്, സര്‍ക്കാര്‍ മൃഗാശുപത്രി, തെക്കേവീട്ടില്‍മുക്ക് മാര്‍ക്കറ്റ്, പെരുമണ്‍ എന്‍ജിനീയറിങ് കോളജ് തുടങ്ങിയ അനേക കേന്ദ്ര - സംസ്ഥാന സ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്ന ഇതുവഴിയുള്ള ഏക കെ.എസ്.ആര്.ടി.സി ഒരു മുടക്കവുംകൂടാതെ സര്‍വീസ് നടത്തണമെന്ന് ആവശ്യപ്പെടമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് കേരള പ്രതികരണവേദി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.വി ഷാജി കൊല്ലം ഡി.ടി.ഓക്ക് പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."