മെഗാ തൊഴില്‍മേള എട്ടിന്
ആലപ്പുഴ: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്റര്‍ വിജയകരമായി മൂന്നാം വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി നടത്തുന്ന മെഗാ തൊഴില്‍മേളയായ 'ദിശ 20-18' ഡിസംബര്‍ എട്ടിന്് പുന്നപ്ര കാര്‍മല്‍ എന്‍ജിനീയറിങ് കോളജില്‍ നടക്കും. അന്‍പതോളം കമ്പനികള്‍ പങ്കെടുക്കുന്ന തൊഴില്‍മേളയില്‍ മൂവായിരത്തോളം തൊഴില്‍ അവസരങ്ങളുണ്ടാകും.
ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും കാര്‍മല്‍ കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളോജിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ നടക്കുന്ന തൊഴില്‍മേള പ്രവര്‍ത്തി പരിചയം ഉള്ളവരെയും ഇല്ലാത്തവരെയും ഒരുപോലെ ലക്ഷ്യമിടുന്നതാണ്.
പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യത ഐ.ടി.ഐ ഐ.ടി.സി മുതല്‍ ഡിപ്ലോമ, ബിടെക് , ബിരുദം, ബിരുദാനന്തര ബിരുദം വരെ യോഗ്യത ഉള്ളവര്‍ക്ക് പങ്കെടുക്കാം. ആലപ്പുഴയില്‍ തന്നെ നിയമനം ആഗ്രഹിക്കുന്നവര്‍ക്കും മേളയില്‍ അവസരം ഉണ്ടാകും.
മേളയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയുടെ ആറ് പകര്‍പ്പ്, സര്‍ട്ടിഫിക്കറ്റുകളുടെ ഓരോ പകര്‍പ്പ് എന്നിവയുമായി അന്നേദിവസം രാവിലെ 8:30 ന് പുന്നപ്ര കാര്‍മല്‍ എന്‍ജിനീയറിങ് കോളജില്‍ എത്തണം.
മുന്‍കൂട്ടി രജിസ്റ്റര്‍ ചെയാത്തവര്‍ക്കും മേളയില്‍ പങ്കെടുക്കാം. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാവും ആദ്യഘട്ട പ്രവേശനം.
രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ ആലപ്പുഴ മിനി സിവില്‍ സ്റ്റേഷനില്‍ സ്ഥിതി ചെയുന്ന എംപ്ലോയബിലിറ്റി സെന്ററുമായി ബന്ധപെടണം. പ്രായ പരിധി 40 വയസ്. പങ്കെടുക്കുന്ന കമ്പനികളുടെ വിശദവിവരങ്ങള്‍ ഡിസംബര്‍ ആദ്യവാരം www.employabiltiycentre.org എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും ഫോണ്‍ : 04772230624, 8078828780,8078222707.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."