കരാറുകാരുടെ അനാസ്ഥ; മേപ്പയൂരില്‍ റോഡുകള്‍ തകര്‍ന്നു
മേപ്പയൂര്‍: കരാറുകാരുടെ അനാസ്ഥകാരണം ഗ്രാമീണ മേഖലയിലുള്ള പല റോഡുകളും പാലങ്ങളും തകര്‍ന്നു വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത അവസ്ഥയില്‍. കീഴരിയൂര്‍ പഞ്ചായത്തിലെ നടുവത്തൂര്‍ യു.പി സ്‌കൂള്‍ മീത്തില്‍ താഴെറോഡ്, നടുവത്തൂര്‍ മണ്ണാടി റോഡ് എന്നിവയെല്ലാം ഇതില്‍പെടുന്നവയാണ്.
നടുവത്തൂര്‍ മഠത്തില്‍ താഴറോഡിന് ഓവുചാല്‍, സൈഡ് കോണ്‍ക്രീറ്റിങ്, ടാറിങ് എന്നീ വര്‍ക്കുകള്‍ ചെയ്യേണ്ടിയിരുന്നു. എന്നാല്‍ റോഡിന്റെ അരിക് കോണ്‍ക്രീറ്റ് ചെയ്തതല്ലാതെ ടാറിങ് ചെയ്തില്ല. ആറ് മാസം മുന്‍പ് പണിതീര്‍ത്ത മീത്തില്‍താഴ പാലത്തിന്റെ വശത്തെ കെട്ട് പാടെ തകര്‍ന്നടിഞ്ഞ നിലയിലായി.
ജില്ലാ പഞ്ചായത്തിന്റെ ലക്ഷങ്ങള്‍ മുടക്കി പണിത ഈ പാലത്തിന്റെ ദുര്‍ഗതിയില്‍ ജനപ്രതിനിധികള്‍ പോലും കണ്ണടക്കുകയാണ്. വാസുദേവ ആശ്രമ ഹൈസ്‌കൂള്‍, സംസ്‌കൃത സര്‍വകലാശാല കേന്ദ്രം, സര്‍ക്കാര്‍ ഹോമിയോ ആശുപത്രി, പ്രാഥമികാരോഗ്യകേന്ദ്രം എന്നിവിടങ്ങളിലേക്ക് നാട്ടുകാര്‍ക്ക് എത്താനുള്ള റോഡുകൂടിയാണിത്. നടുവത്തൂര്‍ മണ്ണാടി റോഡിന്റെ സ്ഥിതി ഇതിലും ദയനീയമാണ്.
കളങ്കോളിമുക്ക് മുതല്‍ കണ്ണോത്ത് യു.പി സ്‌കൂള്‍വരെ റോഡ് പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. സഞ്ചാരയോഗ്യമല്ലാത്തതിനാല്‍ ഓട്ടോറിക്ഷകള്‍ പോലും വിളിച്ചാല്‍ വരില്ല. യാത്രക്കാര്‍ക്ക് ഏറെ പ്രയാസമുണ്ടാക്കുന്ന റോഡിന്റെ അവസ്ഥക്ക് പരിഹാരമുണ്ടാക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നുമില്ല.
ഈ രണ്ട് റോഡുകളും റീടാറിങ് നടത്തി ദുരിതത്തിന് അറുതിവരുത്തണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
നടുവത്തൂര്‍ യു.പി സ്‌കൂള്‍ മീത്തില്‍ താഴെറോഡും, നടുവത്തൂര്‍ മണ്ണാടി റോഡും റീടാറിങ് നടത്തി ഗതാഗതയോഗ്യമാക്കണമെന്ന് നടുവത്തൂരിലെ ഓട്ടോകോര്‍ഡിനേഷന്‍ വാര്‍ഷിക യോഗം ആവശ്യപ്പെട്ടു. കെ.വി രമേശന്‍ അധ്യക്ഷനായി.എ.കെ.രാഗേഷ്, ദ്വാരക സുഭാഷ്, സി.എം.രജിലേഷ്, ബാബു കുനിയിങ്കല്‍, കാമ്പ്രത്ത് വിബീഷ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."