കെ.എസ്.ആര്.ടി.സി ജീവനക്കാരനെ സ്ക്വാഡ് അംഗങ്ങള്‍ മര്‍ദിച്ചുവെന്ന്
മാനന്തവാടി: മദ്യപിച്ചെന്നാരോപിച്ച് കെ.എസ്.ആര്.ടി.സി ജീവനക്കാരനെ കെ.എസ്.ആര്.ടി സി സ്പെഷ്യല്‍ സ്ക്വഡ് അംഗങ്ങള്‍ മര്‍ദിച്ചതായി പരാതി.
കെ.എസ്.ആര്.ടി.സി മാനന്തവാടി ഡിപ്പോയിലെ ഷണ്ടിങ്ങ് ജീവനക്കാരന് പൊഴുതന പനായി കൂട്ടുമ്മല്‍ ബാലകൃഷ്ണന് (49) നാണ് മര്‍ദനമേറ്റത്. ഇയാള്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച രാത്രി 12.30 തോടെ കല്‍പ്പറ്റയില്‍ നിന്ന് എത്തിയ കെ.എസ്.ആര്.ടി.സി സ്പെഷ്യല്‍ സ്ക്വസ് 18 ലെ മൂന്ന് അംഗങ്ങള്‍ ഡിപ്പോയില്‍ വരുകയും താന്‍ മദ്യപിച്ചെന്നാരോപിച്ച് ബ്രീത്ത് അനലൈസര്‍ യന്ത്രത്തില്‍ ഊതാന്‍ ആവശ്യപ്പെടുകയായിരുന്നു. പല തവണ ഊതിച്ചിട്ടും യന്ത്രത്തില്‍ രേഖപ്പെടുത്താത്തതിനാല്‍ തന്നോട് സ്ക്വാഡ് അംഗങ്ങള്‍ തട്ടിക്കയറുകയും തുടര്‍ന്ന് മര്‍ദിക്കുകയായിരുന്നെന്നും ബാലകൃഷ്ണന് പറയുന്നു. ഇത് സംബന്ധിച്ച് എ.റ്റി.ഒക്കും പൊലിസിലും പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."