ബി.ജെ.പിയെ ഞെട്ടിച്ച് ശരത് പവാറിനെ ശിവസേന നേതാവ് കണ്ടു: മഹാരാഷ്ട്രയില്‍ അപ്രതീക്ഷിത ട്വിസ്റ്റ്
മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി പദവി പങ്കിടുന്നത് സംബന്ധിച്ച് ബി.ജെ.പിയും ശിവസേനയും തര്‍ക്കം തുടരുന്നതിനിടെ അപ്രതീക്ഷിത ട്വിസ്റ്റ്. ശിവസേനയുടെ അവകാശവാദത്തിന് വഴങ്ങാതിരുന്ന ബി.ജെ.പിയെ ഞെട്ടിച്ച് ഇന്നലെ എന്‍.സി.പി അധ്യക്ഷനും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ ശരത് പവാറിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി ശിവസേന നേതാവ് സഞ്ജയ് റാവത്ത് കണ്ടു.
വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ സംബന്ധിച്ച അഭ്യൂഹത്തിന് കൂടിക്കാഴ്ച കാരണമായി.
288 അംഗ മഹാരാഷ്ട്ര നിയമസഭയിലേക്ക് നടന്ന വോട്ടെടുപ്പില്‍ 145 സീറ്റുകളാണ് സര്‍ക്കാര്‍ രൂപീകരണത്തിന് വേണ്ടത്. ബി.ജെ.പിക്ക് 105ഉം ശിവസേനക്ക് 56ഉം സീറ്റുകളാണ് ലഭിച്ചത്. എന്‍.സി.പിക്ക്54ഉം കോണ്‍ഗ്രസിന് 44ഉം സീറ്റുകളും ലഭിച്ചു.
കോണ്‍ഗ്രസിന്റെയും എന്‍.സി.പിയുടെയും പിന്തുണലഭിച്ചാല്‍ ശിവസേനയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്നതിനാല്‍ പുതിയ നീക്കങ്ങളെ ആശങ്കയോടെയാണ് ബിജെ.പി നോക്കിക്കാണുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."