ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ച് ഡെങ്കിപ്പനിയെ പ്രതിരോധിക്കാം: ഡി.എം.ഒ
മലപ്പുറം: വ്യാപകമായി പടരുന്ന ഡെങ്കിപ്പനിയെ നേരിടാന്‍ ഹോമിയോയുടെ പ്രതിരോധ മരുന്നുകള്‍ ഫലപ്രദമാണെന്നും കൊതുകുകളെ വംശനാശം വരുത്തുക മാത്രമാണ് പ്രതിവിധിയെന്നും ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫിസര്‍ ഡോ. സുനില്‍കുമാര്‍ പറഞ്ഞു.
വള്ളുവമ്പ്രത്ത് ജില്ലാ ഹോമിയോ ഓഫിസിന്റെയും വള്ളുവമ്പ്രം ജനകീയ കൂട്ടായ്മയുടെയും സംയുക്താഭിമുഖ്യത്തില്‍ വള്ളുവമ്പ്രം കെ.കെ ബില്‍ഡിങ് പരിസരത്ത് നടന്ന ഡെങ്കിപ്പനി ബോധവല്‍ക്കരണ ക്ലാസും പ്രതിരോധ മരുന്ന് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡെങ്കിപ്പനിക്കെതിരേ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളില്‍ നിന്നു തികച്ചും സൗജന്യമായി നല്കുന്ന പ്രതിരോധ മരുന്നുകള്‍ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജനകീയ കൂട്ടായ്മ പ്രസിഡന്റ് ടി. അബൂബക്കര്‍ അധ്യക്ഷനായി.
ബോധവല്‍ക്കരണ ക്ലാസിന് മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.കെ സ്വപ്ന നേതൃത്വം നല്കി. ഡോക്ടര്‍മാരായ ഷര്‍ജാന്‍ അഹമ്മദ്, ഡോ. ജാബിര്‍ എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്കി. വാര്‍ഡ് മെമ്പര്‍ മഠത്തില്‍ സാദിഖലി, മുക്കന്‍ അബ്ദുല്‍ റസാഖ്, ഗിരീഷ് മുതിരിക്കാട്, ഷഫീഖ് അഹമ്മദ് സംസാരിച്ചു.
ക്യാംപില്‍ 2500 പേര്‍ക്ക് സൗജന്യമായി പ്രതിരോധ മരുന്ന് വിതരണവും നടത്തി. രാമദാസന് കല്ലേങ്ങല്‍, അനീസ് മുലേക്കോട്, രാജു ചാച്ചുപിലാക്കല്, ബാലന് മൂലക്കോട്, കെ. പി. ഷിജിത്ത് മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."