മദ്യവില്‍പ്പനശാലയാക്കിയ വീട് തിരിച്ച് നല്‍കുന്നതിലെ കാലതാമസം: ഉദ്യോഗസ്ഥനെതിരേ ആക്രമണം
വടക്കാഞ്ചേരി: മദ്യവില്‍പ്പന ശാലയാക്കിയ വീട് വാണിജ്യ വിഭാഗത്തില്‍ നിന്ന് വീണ്ടും വീടിന്റെ ഗണത്തിലേയ്ക്ക് മാറ്റി നല്‍കുന്നതില്‍ കാലതാമസം വരുത്തി എന്നാരോപിച്ച് ഉദ്യോഗസ്ഥനെതിരെ ആക്രമണം.
ബോധരഹിത നായി ഓഫിസില്‍ വീണ ഉദ്യോഗസ്ഥനെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നഗരസഭയിലെ മങ്കര ലക്ഷം വീടിന് സമീപമുള്ള കുന്നിന്‍ മുകളിലെ വീട് ഏതാനും നാളുകള്‍ക്ക് മുമ്പ് കണ്‍സ്യൂമര്‍ ഫെഡ് വിദേശമദ്യവില്‍പ്പനശാല കേന്ദ്രമാക്കി മാറ്റിയിരുന്നു. പാതയോരങ്ങളില്‍ മദ്യവില്‍പ്പന ശാലകള്‍ നിരോധിച്ച സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഓട്ടുപാറ പട്ടണ ഹൃദയത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മദ്യവില്‍പ്പന ശാല മങ്കരയിലെ വനപ്രദേശത്തേക്ക് മാറ്റുകയായിരുന്നു.
ആള്‍ താമസമില്ലാത്ത കൂര്‍ക്കഞ്ചേരി ചേനങ്ങാട്ടില്‍ ദിനേശ (54)ന്റെ ഉടമസ്ഥതയിലുള്ള വീട്ടിലേയ്ക്കായിരുന്നു മദ്യവില്‍പ്പന ശാല മാറ്റിയത്. ഇതിന് വേണ്ടി വീട് വാണിജ്യനികുതി വിഭാഗത്തിലേയ്ക്ക് മാറ്റുകയും ഇതിനുസരിച്ച് നികുതി ഈടാക്കുകയും ചെയ്തു.
എന്നാല്‍ കോടതി ഇറക്കിയ പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മദ്യവില്‍പ്പനശാല വീണ്ടും ഓട്ടുപാറയിലേക്ക് മാറ്റിയതോടെ വീടിന് ഈടാക്കിയിരുന്ന വാണിജ്യനികുതി ഒടുക്കാനാവില്ലെന്നും വീണ്ടും വീടായി പരിഗണിച്ച് നികുതി കുറച്ച് നല്‍കണമെന്നാണ് ദിനേശന്റെ ആവശ്യം. ഇതു സംബന്ധിച്ച് ദിനേശന്‍ നഗരസഭയില്‍ മാസങ്ങള്‍ക്ക് മുന്നേ അപേക്ഷ നല്‍കിയിരുന്നതാണ്. എന്നാല്‍ ഒരു നടപടിയും ഉദ്യോഗസ്ഥര്‍ കൈകൊള്ളുന്നില്ലെന്നാണ് ആരോപണം.
ഇന്നലെ നഗരസഭയിലെത്തിയ ദിനേശന്‍ റവന്യൂ ഇന്‍സ്‌പെക്ടര്‍ കൊയിലാണ്ടി സ്വദേശി മോഹന്‍ദാസുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ഉദ്യോഗസ്ഥന്റെ കൈ പിടിച്ച് തിരിയ്ക്കുകയുമായിരുന്നുവത്രെ.
ഇതോടെ ഉദ്യോഗസ്ഥന്‍ ബോധരഹിതനാവുകയും സീറ്റില്‍ വീഴുകയുമായിരുന്നു. സഹപ്രവര്‍ത്തകര്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."