പ്രവാചക കീര്‍ത്തനങ്ങള്‍ വിളംബരം ചെയ്ത് നാടെങ്ങും നബിദിനം ആഘോഷിച്ചു
പട്ടാമ്പി: സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ദൂതനായ അന്ത്യപ്രവാചകനെ സ്മരിച്ച് നാടൊട്ടുക്കും നബിദിനം ആഘോഷിച്ചു. പട്ടാമ്പി ഏരിയാ ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നബിദിന റാലി നടന്നു. പട്ടാമ്പിയിലെ 10 മദ്‌റസകളുടെ ആഭിമുഖ്യത്തിലാണ് റാലി നടന്നത്.
ഘോഷ യാത്രയില്‍ ദഫ്മുട്ടും മറ്റ് കലാപരിപാടികളും, പൊതുസമ്മേളനവും നടന്നു. പട്ടാമ്പി വലിയ ജുമാമസ്ജിദ് ഖത്തീബ് അബ്ദുല്‍ അസീസ് ഫൈസി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വിവിധ പള്ളികളിലെ പ്രതിനിധികള്‍ പങ്കെടുത്തു. റാലി കടന്നുപോകുന്ന വഴികളില്‍ വിവിധ കമ്മിറ്റിയുടേയും കൂട്ടായ്മയുടേയും നേതൃത്വത്തില്‍ മധുര പലഹാര വിതരണവും അന്നദാനവും ഉണ്ടായി.ഓങ്ങല്ലൂര്‍, മുതുതല, കാരകുത്തങ്ങാടി, പള്ളിപ്പുറം മേഖലകളിലും നബിദിന റാലികള്‍ നടന്നു. വിദ്യാര്‍ഥികളുടെ കലാ പരിപാടികളും പൊതു പരീക്ഷാ വിജയികള്‍ക്കുള്ള സമ്മാന വിതരണവും നടത്തി.
പട്ടാമ്പി: ഞാങ്ങാട്ടിരി ദാറുസ്സലാം മസ്ജിദിന്റെ ആഭിമുഖ്യത്തില്‍ നടന്ന നബിദിന ഘോഷയാത്രയില്‍ മരതൈ വിതരണം ചെയ്തു. എല്ലാ വിദ്യാര്‍ഥിികള്‍ക്കും രക്ഷിതാക്കള്‍ക്കും മുരളീധരന്‍ ഫല വൃക്ഷ തൈ വിതരണം ചെയ്തു. മസ്ജിദ് പ്രസിഡന്റ് ഹുസൈന്‍ തട്ടത്താഴത്ത്് അധ്യക്ഷനായി.
ടി.വി.യൂസഫ്, പ്രധാനധ്യാപകന്‍് മുസ്തഫ ബദരി, ടി.എം. ഹൈദ്രു, ടി.ടി. അഷ്‌റഫ്, മുജീബ് ഞാങ്ങാട്ടിരി, പി.ടി.ജംഷീര്‍, സി.പി.നൂറുദ്ധീന്‍, അലി, ടി.വി.ഹസൈനാര്‍, സിദ്ധിഖ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."