ചക്കരക്കല്‍ ബിവറേജസ്: ജനകീയ പ്രക്ഷോഭം ശക്തമാകുന്നു
ചക്കരക്കല്‍: ചക്കരക്കല്ലിലെ ബിവറേജസ് കോര്‍പറേഷന്റെ ചില്ലറ വില്‍പന കേന്ദ്രത്തിനെതിരേ ജനകീയ പ്രക്ഷോഭം ശക്തമാകുന്നു. കഴിഞ്ഞ കുറെക്കാലമായി ഇതിനടുത്തു താമസിക്കുന്ന നൂറോളം വീട്ടുകാര്‍ ഈ മദ്യശാല മാറ്റിസ്ഥാപി
ക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിലാണ്.
ഈ വിഷയം ഇപ്പോള്‍ മനുഷ്യാവകാശ കമ്മിഷന്റെയും കോടതിയുടെയും പരിഗണനയിലാണ്. ദേശീയപാത വിഷയം വന്നപ്പോള്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ കൂട്ടത്തോടെ പൂട്ടിയതിനാല്‍ ചക്കരക്കല്ലിലെ ഔട്ട്‌ലെറ്റില്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. ദൂരദേശങ്ങളില്‍ നിന്നുവരെ ഇവിടേക്ക് മദ്യം വാങ്ങാനായി ആളുകളെത്തുകയാണ്. ഇതുകാരണം ഇവിടെ പകല്‍മുഴുവന്‍ ഗതാഗതതടസമാണ് അനുഭവപ്പെടുന്നത്. മദ്യംവാങ്ങാനായെത്തുന്നവരുടെ സൗകര്യാര്‍ഥം ബസുകള്‍ ഇവിടെ നിര്‍ത്തുകയാണ്.
നേരത്തെയുണ്ടായിരുന്ന സോനാറോഡ് സ്റ്റോപ്പ് ഒഴിവാക്കിയാണ് ബസുകള്‍ ഇവിടെ നിര്‍ത്തുന്നത്. ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്കു ചുറ്റുമുള്ള കടകളില്‍ പകല്‍നേരങ്ങളില്‍ പോലും മദ്യവില്‍പന നടത്തുന്നുവെന്ന് നാട്ടുകാര്‍ ആരോപിക്കു
ന്നു. ഇവിടങ്ങളില്‍ മദ്യപര്‍ തമ്പടിക്കുന്നത് ഇതുവഴി യാത്രചെയ്യുന്നവര്‍ക്ക് ബുദ്ധിമുട്ടാവുകയാണ്. ഇവര്‍ തമ്മിലുള്ള വാക്കേറ്റവും കൈയേറ്റവും സ്ഥിരം സംഭവമാണ്. സോനാറോഡുഭാഗത്തേക്ക് പോകുന്ന കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഇതുശല്യമാകുന്നുണ്ട്.
ഇക്കാര്യം ചൂണ്ടിക്കാട്ടി മൈത്രിറസിഡന്റ്‌സ് അസോ.ഭാരവാഹികള്‍ ചക്കരക്കല്‍ പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും നടപടിയെടുത്തിട്ടില്ല. ചക്കരക്കല്‍ ബിവറേജസിനു മുന്‍പില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് ഒഴിവാക്കി പൊതുജനങ്ങള്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം നല്‍കണമെന്നു മൈത്രി റസിഡന്റ്‌സ് അസോ. യോഗം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."