കാലവര്‍ഷക്കെടുതി: റോഡ് പുനരുദ്ധാരണത്തിന് 60 ലക്ഷം അനുവദിച്ചു
വേങ്ങര: കാലവര്‍ഷക്കെടുതിയില്‍ വേങ്ങര മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണത്തിന് 60 ലക്ഷം രൂപ അനുവദിച്ചു.
ആറു പഞ്ചായത്തുകളിലെ 17 റോഡുകള്‍ നന്നാക്കുന്നതിനാണ് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചത്. ആസാദ് നഗര്‍ കുറ്റൂര്‍ റോഡ് നാല് ലക്ഷം, കുറ്റൂര്‍ എയര്‍പോര്‍ട്ട് റോഡ് നാല്, ഒതുക്കുങ്ങല്‍ ആട്ടിരി ഇറച്ചിപ്പുര ആറ്, കണ്ണമംഗലം പനക്കല്‍ അങ്കത്തും കണ്ട് നാല്, ജമാഅത്തുപള്ളി ഇടവഴി മൂന്ന്, ചെങ്ങാനി എറേകുളങ്ങര മൂന്ന്, തീണ്ടേക്കാട് മേലെ വളപ്പില്‍ മൂന്ന്, ആലിന്‍ ചുവട് മതുക്കപ്പറമ്പ് മൂന്ന്, ഊരകം കുന്നത്ത് വടക്കേ കുണ്ട് അഞ്ച്,പുളിക്കല്‍ പാല കട്ടേക്കാട് അഞ്ച്, കിഴക്കില്ലത്ത് അഞ്ച്, പറപ്പൂര്‍ ഇല്ലിപിലാക്കല്‍ മുച്ചിറാണി രണ്ട്, അല്ലാമ ഇഖ്ബാല്‍ പള്ളിയാളി തൊടി രണ്ട്, കിഴക്കേകുണ്ട് ആലങ്ങാടന്‍ തോട് രണ്ട്, എ.ആര്‍ നഗര്‍ പൊറ്റാണില്‍ മൂന്ന്, മുഹമ്മദ് മാസ്റ്റര്‍ റോഡ് മൂന്ന്, കക്കാടംപുറം കാരിച്ചിറ മൂന്ന് റോഡുകളുടെ പുനരുദ്ധാരണം എന്നീ പ്രവൃത്തികള്‍ക്ക് അംഗീകാരം ലഭിച്ചതായി കെ.എന്‍.എ ഖാദര്‍ എം.എല്‍.എ യുടെ ഓഫിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."