മുണ്ടകന്‍ കൃഷി തുടങ്ങി; വെള്ളം കിട്ടുമോയെന്ന ആശങ്കയില്‍ കര്‍ഷകര്‍
ചങ്ങരംകുളം: പൊന്നാനി-തൃശൂര്‍ കോള്‍ മേഖലകളിലെ പാടങ്ങളില്‍ മുണ്ടകന്‍കൃഷി തുടങ്ങി.
തുലാവര്‍ഷം കാര്യമായി ലഭിക്കാത്തതും തോടുകളുടെ അറ്റകുറ്റപ്പണികള്‍ തീരാത്തതും മൂലം ആവശ്യത്തിന് വെള്ളം കിട്ടുമോ എന്ന ആശങ്കയിലാണ് നെല്‍കര്‍ഷകര്‍. പ്രധാന പാടശേഖരങ്ങളിലൊന്നായ ഒതളൂര്‍ മേഖലയില്‍ വിത്തുവിതയ്ക്കല്‍ നടക്കുന്നുണ്ട്. മറ്റു മേഖലകളില്‍ വിത്തുവിതയ്ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ്. ഒതളൂരിലെ ചില പാടത്ത് ഞാറുനടീല്‍ തുടങ്ങി.
കൃഷിയിറക്കാനും നടീലിനും വെള്ളത്തിന്റെ കുറവനുഭവപ്പെട്ടിട്ടില്ലെങ്കിലും ഇനിയുള്ള ദിവസങ്ങളില്‍ വെള്ളം കിട്ടുമോ എന്നാണ് ആശങ്ക. വൈകിയതിനാല്‍ തുലാമഴയില്‍ ഇനി പ്രതീക്ഷയില്ല. വേനല്‍മഴ കിട്ടാതിരുന്നാല്‍ കൃഷിയെ ദോഷകരമായി ബാധിക്കും. പ്രളയത്തിനുശേഷം ബിയ്യം റെഗുലേറ്ററിനു വന്ന തകരാര്‍ കോളിലെ ജലത്തിന്റെ അളവില്‍ കുറവ് വരുത്തിയിട്ടുണ്ട്.
അതിനാലാണ് കൃഷി തുടങ്ങാന്‍ ബുദ്ധിമുട്ടില്ലാതായത്. പ്രളയത്തില്‍ മേഖലയിലെ തൊടുകള്‍ക്കും ബണ്ടുകള്‍ക്കും കാര്യമായ നാശം സംഭവിച്ചിരുന്നു. അറ്റകുറ്റപ്പണികള്‍ വൈകിയാല്‍ ജലക്ഷാമത്തിന് ഇടയാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."