ആദ്യ സ്വകാര്യ ഹജ്ജ് സംഘം പുറപ്പെട്ടു
മലപ്പുറം: കേരളത്തില്‍ നിന്നുള്ള ഈ വര്‍ഷത്തെ ആദ്യ സ്വകാര്യ ഹജ്ജ് സംഘം യാത്രതിരിച്ചു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് എയര്‍ഇന്ത്യ വിമാനത്തിലാണ് അല്‍ഹിന്ദ് ഹജ്ജ് സംഘം ജിദ്ദയിലേക്കു യാത്ര തിരിച്ചത്.
മലപ്പുറം സുന്നിമഹല്‍ ഓഡിറ്റോറിയത്തില്‍ നടന്ന യാത്രയയപ്പ് ചടങ്ങ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഇന്നലെ കൊച്ചി വിമാനത്താവളം വഴി പുറപ്പെട്ടവര്‍ക്കും ഇന്ന് കോഴിക്കോട് നിന്നു പുറപ്പെടുന്നവര്‍ക്കുമുള്ള യാത്രാരേഖകള്‍ ഹൈദരലി ശിഹാബ് തങ്ങള്‍ വിതരണം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. അല്‍ഹിന്ദ് ചീഫ് അമീര്‍ മുസ്തഫ ഹുദവി ആക്കോട് ക്ലാസ്സെടുത്തു.
പി. ഉബൈദുല്ല എം. എല്‍. എ, ഹാജി കെ. മമ്മദ് ഫൈസി, ലത്തീഫ് ഫൈസി മലപ്പുറം, എം.പി.കടുങ്ങല്ലൂര്‍, നസീം പുളിക്കല്‍, ഫാറൂഖ് കണ്ണൂര്‍, ബാവ ഹാജി വേങ്ങര, ശിഹാബ് മുഹമ്മദ് സാലി, ഹസീബ് പൊന്നാനി, ഫൈസല്‍ ടി. മുഹമ്മദ് ഹാരിസ് പ്രസംഗിച്ചു. അല്‍ഹിന്ദ് റീജണല്‍ മാനേജര്‍ യാസിര്‍ മുണ്ടോടന്‍ സ്വഗതവും ഷബീര്‍ ബാബു നന്ദിയും പറഞ്ഞു. ഹറമിന് തൊട്ടടുത്ത സ്റ്റാര്‍ ഹോട്ടലുകളിലാണ് ഹാജിമാര്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."