HOME
DETAILS
MAL
സ്ത്രീയെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ച സംഭവം: കര്‍ശന നടപടി വേണമെന്ന് ചെന്നിത്തല
backup
June 25 2017 | 21:06 PM
തിരുവനന്തപുരം: കൊല്ലം ചിതറയില്‍ ഒരു സംഘം സ്ത്രീയെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ച സംഭവത്തെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
സംഭവത്തെക്കുറിച്ച് സ്ത്രീ പരാതി നല്‍കിയിട്ടും രണ്ടാഴ്ച പൊലിസ് അന്വേഷണം പോലും നടത്താതിരുന്നത് ഞെട്ടിക്കുന്നതാണ്. സ്ത്രീയുടെ മകന്റെ കൂട്ടുകാരന് വീട്ടിലുണ്ടെന്ന് പറഞ്ഞായിരുന്നു അതിക്രമം. സ്ത്രീയുടെ പരാതി അവഗണിച്ച പൊലിസ് ഉദ്യോഗസ്ഥര്ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."