HOME
DETAILS

ഭവന്‍സ് ലോ കോളജ് വിദ്യാര്‍ഥികളെ കൊള്ളയടിക്കാന്‍ അനുവദിക്കില്ലെന്ന് എം.എസ്.എഫ്

  
backup
June 25 2017 | 21:06 PM

%e0%b4%ad%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d-%e0%b4%b2%e0%b5%8b-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0


ചേലേമ്പ്ര: സര്‍ക്കാര്‍ നിയോഗിച്ച ഫീസിനേക്കാള്‍ പതിന്‍മടങ്ങ് ഈടാക്കി വിദ്യാര്‍ഥികളെ കൊള്ളയടിക്കുന്ന ഭവന്‍സ് ലോ കോളജ് മനേജ്‌മെന്റ് സമീപനം വിദ്യാര്‍ഥി വിരുദ്ധമാണെന്നും നിലപാട് തിരുത്താന്‍ അവര്‍ തയാറാകണമെന്നും എം.എസ്.എഫ്.സംസ്ഥാന സെക്രട്ടറി നിഷാദ്.കെ.സലീം ആവശ്യപ്പെട്ടു. നീതിതേടി വിദ്യാര്‍ഥികള്‍ നടത്തിവരുന്ന അനിശ്ചിതകാല സമരപന്തല്‍ സന്ദര്‍ശിച്ച് എം.എസ്.എഫിന്റെ ഐക്യദാര്‍ഢ്യം അറിയിച്ച് സംസാരിക്കുകയായിരുന്നു നിഷാദ്. അന്യായമായ ഫീസിനെതിരേ വിദ്യാര്‍ഥികള്‍ ആരംഭിച്ച സമരം ഏഴുനാള്‍ പിന്നിട്ടു . കഴിഞ്ഞ ദിവസത്തെ ചര്‍ച്ചയില്‍ വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ മാനേജ്‌മെന്റ് അംഗീകരിച്ചില്ല. ചൊവ്വാഴ്ച്ച നടക്കുന്ന ചര്‍ച്ചയില്‍ വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് എം.എസ്.എഫ് നേതൃത്വം നല്‍കുമെന്നും സര്‍ക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും അനാസ്ഥയാണ് ഇത്തരം കോളജുകളുടെ കൊള്ളയ്ക്ക്് കാരണമെന്നും നിഷാദ്.കെ.സലീം പറഞ്ഞു. ബേപ്പൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് അനീസ് തോട്ടുങ്ങല്‍, സെക്രട്ടറി നസീഫ് ചെറുവണ്ണൂര്‍ എന്നിവര്‍ സംബന്ധിച്ചു. യൂനിറ്റ്് പ്രസിഡന്റ് സി.ടി സരീര്‍ അക്രം,സെക്രട്ടറി യസീന്‍ കെ.പി,ഷരീഫ് പൈനാട്ടില്‍, ഖലീല്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഴിഞ്ഞം തീരക്കടലിൽ കടലിൽ ചുഴലിക്കാറ്റിനോട് സമാനമായ ഒരു പ്രതിഭാസം; ​ദൃശ്യമായത് അരമണിക്കൂർ നേരം

Kerala
  •  2 months ago
No Image

60 വയസ്സ് കഴിഞ്ഞ സഊദികള്‍ക്കും പ്രവാസികള്‍ക്കും റിയാദ് സീസണ്‍ ഫെസ്റ്റില്‍ സൗജന്യ പ്രവേശനം

Saudi-arabia
  •  2 months ago
No Image

തെരഞ്ഞെടുപ്പിനൊരുങ്ങി മഹാവികാസ് അഘാഡി സഖ്യം; സീറ്റ് വിഭജനം പൂര്‍ത്തിയായി 

National
  •  2 months ago
No Image

ലീഗ് എസ്‌ഡിപിഐയെ പോലെയെന്ന് എംവി ഗോവിന്ദൻ; പാലക്കാട് സരിൻ ഒന്നാമതെത്തും

Kerala
  •  2 months ago
No Image

കൊല്ലത്തും ഇടുക്കിയിലും കനത്ത മഴ; മലവെള്ളപ്പാച്ചിലിൽ തൊഴിലുറപ്പ് തൊഴിലാളി മരിച്ചു, 10 ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  2 months ago
No Image

ക്യു എസ് ഫൗണ്ടേഷന്റെ അറബ് യൂണിവേഴ്‌സിറ്റി റാങ്കിംഗ് 2025 പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

ഭീകരാക്രമണത്തിൽ നടുങ്ങി തുർക്കി; വെടിവെപ്പിലും,സ്ഫോടനത്തിലും നിരവധിപേർ കൊല്ലപ്പട്ടു

International
  •  2 months ago
No Image

ആറാമത് ഖത്തര്‍ അന്താരാഷ്ട്ര ആര്‍ട് ഫെസ്റ്റിവല്‍ നവംബര്‍ 25 മുതല്‍ 30 വരെ

qatar
  •  2 months ago
No Image

പാറയ്ക്കിടയില്‍ വീണ മൊബൈൽ എടുക്കാൻ ശ്രമിക്കുന്നതിനിടെ യുവതി തലകീഴായി വിടവില്‍ കുടുങ്ങി ; ഏഴ് മണിക്കൂർ പരിശ്രമത്തിനോടുവിൽ പുറത്തേക്ക്

International
  •  2 months ago
No Image

കാർ വെള്ളത്തിൽ മുങ്ങി; ഇൻഷുറൻസ് തുക നൽകിയില്ല, പരാതിക്കാരന് നഷ്ടവും പിഴയും നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ വിധി

Kerala
  •  2 months ago