മഹാകവിയുടെ വെങ്കല പ്രതിമ കൊടുങ്ങല്ലൂരിന്റെ അടയാളം
കൊടുങ്ങല്ലൂര്‍: ഇനി മഹാകവിയുടെ വെങ്കല പ്രതിമ കൊടുങ്ങല്ലൂരിന്റെ അടയാളം.
കേരള വ്യാസന്‍ മഹാകവി കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ വെങ്കല പ്രതിമ അണിയറയില്‍ ഒരുങ്ങി.
കുഞ്ഞി കുട്ടന്‍ തമ്പുരാന്റെ സ്മരണക്കായി കൊടുങ്ങല്ലൂര്‍ പൊലിസ് മൈതാനിയില്‍ നിര്‍മിച്ച കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ ചത്വരത്തില്‍ സ്ഥാപിക്കുന്നതിനായുള്ള പ്രതിമ നിര്‍മാണം പൂര്‍ത്തിയായി. ടി.എന്‍ പ്രതാപന്‍ എം. എല്‍.എ ആയിരിക്കെ ആസ്തി വികസന ഫണ്ടില്‍ നിന്നും രണ്ടു ഘട്ടങ്ങളിലാണി 1.63 കോടി രൂപ അനുവദിച്ചാണ് ചത്വര നിര്‍മാണം പൂര്‍ത്തിയാക്കിയത്.
പൊലിസ് മൈതാനിയിലെ പഴയ സ്റ്റേജ് പൊളിച്ചു മാറ്റി ഗ്രീന്‍ റൂീ ഉള്‍പ്പടെ പുതിയ സ്റ്റേജ് നിര്‍മിച്ചു. മൈതാനിയില്‍ ആറ് അടി ഉയരത്തിലാണ് പ്രതിമ സ്ഥാപിക്കുന്നത്.
പ്രതിമ ഒരു മാസത്തിനുള്ളില്‍ ചത്വരത്തില്‍ സ്ഥാപിക്കും. പേരാമംഗലം സ്വദേശി സുഭാഷ് വിശ്വനാഥന്‍ ആണ് ശില്‍പി. പേരാമംഗലം ദേവീ മെറ്റല്‍സിലാണ് നിര്‍മാണം നടക്കുന്നത്.
കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ ചിത്രത്തില്‍ നിന്നു കളിമണ്‍ രൂപം ഉണ്ടാക്കി മെഴുകിന്റെ സഹായത്തോടെ വെങ്കലത്തില്‍ ശില്‍പ്പം ഒരുക്കുകയാണ് ചെയ്തത്. 500 കിലോഗ്രാം വെങ്കലത്തിനായി ഉപയോഗിച്ചു.
കുഞ്ഞിക്കുട്ടന്‍ തമ്പുരാനെ ചെറുതാക്കി സ്മാരക കവാടത്തിലെ എഴുത്ത്
കൊടുങ്ങല്ലൂര്‍: കുഞ്ഞിക്കുട്ടന്‍ തമ്പുരാനെ കുഞ്ഞാക്കി സ്മാരക കവാടത്തിലെ എഴുത്ത്. കൊടുങ്ങല്ലൂര്‍ പൊലിസ് മൈതാനിയില്‍ പുതുതായി നിര്‍മിച്ച കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ സ്‌ക്വയറിന്റെ കവാടത്തിലാണ് തമ്പുരാന്റെ പേര് ചെറുതും തുക അനുവദിച്ച എം.എല്‍.എ യുടെ പേര് വലുതുമായി സ്ഥാപിച്ചിട്ടുള്ളത്.
ടി.എന്‍ പ്രതാപന്‍ എം.എല്‍.എ ആയിരിക്കെ ആരംഭിച്ച പദ്ധതി നിര്‍മാണം പൂര്‍ത്തിയായി ഉദ്ഘാടനത്തിനൊരുങ്ങുകയാണ് കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ സ്മാരകം.
സ്‌ക്വയറിനു മൂന്നു ഭാഗത്തായി സ്ഥാപിച്ചിട്ടുള്ള കവാടങ്ങളിലാണ് എം.എല്‍.എ യുടെ പേരിനു താഴെയായി തമ്പുരാന്റെ സ്മാരകമെന്നു ചേര്‍ത്തിട്ടുള്ളത്. ഇതിനു മാത്രം ഒരു ലക്ഷത്തിലധികം രൂപ ചെലവഴിച്ചിട്ടുണ്ട്.
സംഭവം വിവാദമായതിനെ തുടര്‍ന്നു വി.ആര്‍ സുനില്‍ കുമാര്‍ എം.എല്‍.എ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരോട് വിശദീകരണം തേടുകയും കവാടത്തിലെ ആര്‍ഭാട ബോര്‍ഡുകളില്‍ മാറ്റം വരുത്താന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.
സംഭവത്തിനെതിരെ വിവിധ ഇടതുപക്ഷ സംഘടനകള്‍ പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."