ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വന്‍ സൈബര്‍ ആക്രമണം
ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റിനുനേരെ വന്‍ സൈബര്‍ ആക്രമണം. എം.പിമാരുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും ഇ-മെയിലുകള്‍ ലക്ഷ്യമിട്ടാണ് ഹാക്കിങ് നടന്നത്. ഇതുമൂലം നിരവധി ജനപ്രതിനിധികള്‍ക്ക് ആക്രമണം നടന്ന ശനിയാഴ്ചയും ഇന്നലെയും ഇ-മെയിലുകള്‍ തുറക്കാനായില്ല.
സംഭവം നടന്നയുടന്‍ തന്നെ എം.പിമാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അംഗമായ ഉപരിസഭാംഗം ക്രിസ് റെനാഡ് ആണ് ആദ്യം ഹാക്കിങ് സംഭവം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ജനപ്രതിനിധികളുടെ അക്കൗണ്ടുകള്‍ക്കു പുറമെ സര്‍ക്കാര്‍ വകുപ്പുകളുടെ ഔദ്യോഗിക ഇ-മെയിലുകളും ഹാക്ക് ചെയ്യാന്‍ ശ്രമമുണ്ടായിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും സുരക്ഷാനടപടികള്‍ സ്വീകരിച്ചുവരുന്നതായും ദേശീയ സൈബര്‍ സുരക്ഷാകേന്ദ്രം അറിയിച്ചു.
ബ്രിട്ടീഷ് മന്ത്രിമാരുടെയും അംബാസഡര്‍മാരുടെയും മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥരുടെയും ഇ-മെയിലുകള്‍ റഷ്യന്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി പാസ്്വേഡുകള്‍ ഓണ്‍ലൈനായി വില്പന നടത്തിയതായി കഴിഞ്ഞയാഴ്ച ബ്രിട്ടീഷ് പത്രം 'ദ ടൈംസ് ഓഫ് ലണ്ടന്‍' വാര്‍ത്ത പുറത്തുവിട്ടിരുന്നു. ആയിരക്കണക്കിന് ബ്രിട്ടീഷ് ജനപ്രതിനിധികളുടെയും പാര്‍ലമെന്റ് ജീവനക്കാരുടെയും 7,000 പൊലിസ് ഉദ്യോഗസ്ഥരുടെയും 1,000ത്തിലേറെ വിദേശ ഉദ്യോഗസ്ഥരുടെയും മെയിലുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായാണ് പത്രം വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."