ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുമ്പോള്‍!!!
ഒരിക്കല്‍ ഉപയോഗിച്ച എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കുന്ന ശീലം നമ്മുടെ വീടുകളില്‍ പോലും സാധാരണമാണ്. പലഹാരങ്ങളോ ഇറച്ചിയോ വറുത്തെടുത്ത ശേഷം ധാരാളം എണ്ണയാണ് ബാക്കിവരാറുള്ളത്. ഇത് എടുത്തുവച്ച് മറ്റ് ഭക്ഷണങ്ങള്‍ ഉണ്ടാക്കുമ്പോള്‍ വീണ്ടും ഉപയോഗിക്കുകയാണ് പതിവ്.
എന്നാല്‍ ഈ ശീലം ആരോഗ്യത്തിന് നല്ലതല്ലെന്ന് അറിഞ്ഞിട്ടും നാം ഇത് മാറ്റാന്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് വാസ്തവം.
എണ്ണ വീണ്ടും വീണ്ടും ചൂടാക്കുമ്പോള്‍ അത് ഫ്രീ റാഡിക്കലുകള്‍ ഉണ്ടാകാന്‍ കാരണമാകും. ഇത് ശരീരത്തിലെ നല്ല കോശങ്ങളുമായി ചേര്‍ന്ന് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. ദഹനപ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നതും വയറ്റില്‍ കൂടുതല്‍ ഗ്യാസ് ഉണ്ടാകാന്‍ ഇടയാവുന്നതുമെല്ലാം ഇതിന്റെ ചെറിയ ദോഷവശങ്ങള്‍ മാത്രമാണ്.
എന്നാല്‍ ഇതിനേക്കാള്‍ ഗുരുതരമായി നമ്മുടെ തലച്ചോറിലെ കോശങ്ങളേയും ഇത് ബാധിച്ചേക്കാം.
അള്‍ഷിമേഴ്‌സ്,പാര്‍ക്കിസണ്‍സ് തുടങ്ങി ക്യാന്‍സര്‍ വരെയുള്ള രോഗങ്ങള്‍ ഉണ്ടാകുന്നതിന് ഫ്രീ റാഡിക്കലുകള്‍ കാരണമാകുന്നു. ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിച്ചാല്‍ രക്തവാഹിനികളില്‍ കൊഴുപ്പ് കൂടി രക്തയോട്ടത്തിന് തടസമുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."