സ്കൂളില്‍ പോകുന്നതിനിടെ കുഴിബോംബ് പൊട്ടി അഫ്ഗാനില്‍ ഒമ്പത് വിദ്യാര്‍ഥികള്‍ മരിച്ചു
കാബൂള്‍: അഫ്ഗാനില്‍ സ്കൂളില്‍ പോകുന്നതിനിടെ കുഴിബോംബ് പൊട്ടി ഒമ്പത് വിദ്യാര്‍ഥികള്‍ മരിച്ചു. ഉത്തരകിഴക്കന്‍ പ്രവിശ്യയായ താക്കറിലാണ് സംഭവം.
താലിബാന് നിയന്ത്രണത്തിലുള്ള ഈ പ്രദേശത്ത് സര്‍ക്കാര്‍ സേനയെ ലക്ഷ്യമിട്ട് വ്യാപകമായി കുഴിബോംബുകള്‍ സ്ഥാപിച്ചിരിക്കുകയാണ്. സ്കൂളിലേക്കുള്ള യാത്രയ്ക്കിടെ കുട്ടികളിലൊരാള്‍ അബദ്ധത്തില്‍ മൈനില്‍ ചവിട്ടിയതാണ് അപകടകാരണമായതെന്ന് പൊലിസ് വക്താവ് ഖലീല്‍ ആസിര്‍ പറഞ്ഞു.
കൊല്ലപ്പെട്ടവരെല്ലാം പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥികളാണ്. 9-12 വയസ്സിനുള്ളിലുള്ളവരാണ് എല്ലാവരും. ഇതില്‍ നാലുപേര്‍ താലിബാന് കുടുംബത്തില്‍ നിന്നുള്ളവരാണ്.
ഈവര്‍ഷം ജൂലൈക്കും സെപ്റ്റംബറിനുമിടയില്‍ 4,313 പേരാണ് അഫ്ഗാനില്‍ കൊല്ലപ്പെടുകയോ പരുക്കേല്‍ക്കുകയോ ചെയ്തവര്‍. മുന്‍ വര്‍ഷത്തെക്കാള്‍ 42 ശതമാനം വര്‍ധന. 2009നുശേഷം 1,000 പേരാണ് കൊല്ലപ്പെട്ടത്. ഇതിലധികവും സാധാരണക്കാരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."