ഇന്ത്യ- അഫ്ഗാന്‍ സഹകരണം; പാകിസ്താനുമായുള്ള സാമ്പത്തിക ഇടനാഴിക്കു ബദലെന്നു ചൈന
ന്യൂഡല്‍ഹി: ഇന്ത്യ- അഫ്ഗാന്‍ ആകാശപാതയ്‌ക്കെതിരേ ചൈനീസ് മാധ്യമം രംഗത്ത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പത്രമായ ഗ്ലോബല്‍ ടൈംസ് ആണ് പാക് അധീന കശ്മീരിലൂടെയുള്ള ചൈന-പാക് സാമ്പത്തിക ഇടനാഴിക്ക് ബദലായി ഇന്ത്യ പുതിയ ആകാശപാത ഉപയോഗിക്കുകയാണെന്നു കുറ്റപ്പെടുത്തുന്നത്.
പുതിയ വ്യോമ ഇടനാഴി പാകിസ്താനെ മറികടന്ന് അഫ്ഗാനിസ്താന്‍, ഇറാന്‍ മറ്റ് മധ്യ ഏഷ്യന്‍ രാജ്യങ്ങളുമായുള്ള വാണിജ്യം വികസിപ്പിക്കാനുള്ള നീക്കമാണോയെന്നു ഗ്ലോബല്‍ ടൈംസ് ലേഖനത്തില്‍ ചോദിക്കുന്നു
വ്യോമ ഇടനാഴി ഇന്ത്യയുടെ പിടിവാശിയാണെന്നു പത്രം കുറ്റപ്പെടുത്തുന്നു. ചൈനയുടെ സാമ്പത്തിക ഇടനാഴിയ്ക്ക് ഒപ്പമെത്താനുള്ള ന്യൂഡല്‍ഹിയുടെ നീക്കമാണിതെന്നും ശാഠ്യമേറെയുള്ള ഭൂരാഷ്ട്രചിന്തയാണ് ഇതിനു പിന്നിലുള്ളതെന്നും ഗ്ലോബല്‍ ടൈംസ് പറയുന്നു.
പാക്കിസ്താനെ ഒഴിവാക്കി അഫ്ഗാനിസ്ഥാനും ഇന്ത്യയ്ക്കുമിടയില്‍ ആദ്യ ചരക്ക് വ്യോമ ഇടനാഴി കഴിഞ്ഞ ആഴ്ചയാണ് ഉദ്ഘാടനം ചെയ്തത്. പാകിസ്താന് മുകളിലൂടെ പറക്കാതെ ചരക്കു വിമാനങ്ങള്‍ക്ക് പുതിയ ആകാശപാതയിലൂടെ അഫ്ഗാനില്‍നിന്നു ഇന്ത്യയിലെത്താം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."