ഭീകരസംഘടനകളെ നിയന്ത്രിക്കുന്നതില്‍ പാകിസ്താന്‍ പരാജയമെന്ന് യു.എസ്
വാഷിങ്ടണ്‍: ലഷ്‌കറെ ത്വയ്യിബ, ജെയ്‌ഷെ മുഹമ്മദ് (മജ്‌ലിസു വുറസാഎ ശുഹദാ ജമ്മു വ കശ്മിര്‍) തുടങ്ങിയ ഭീകരസംഘടനകള്‍ക്ക് സാമ്പത്തിക സഹായമെത്തുന്നതും അവര്‍ സംഘടനയിലേക്ക് ആളുകളെ എടുക്കുന്നതും തടയുന്നതില്‍ പാക് ഭരണകൂടം പരാജയപ്പെട്ടതായി യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്. പാക് മണ്ണില്‍ ഭീകരര്‍ക്ക് പരിശീലനം നല്‍കുന്നതും തടയാനായില്ല. മാത്രമല്ല, ഈ സംഘടനകളുമായി ബന്ധപ്പെട്ട പാര്‍ട്ടികള്‍ക്ക് കഴിഞ്ഞവര്‍ഷം ജൂലൈയില്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അനുവാദം നല്‍കിയതായും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭീകരതയെക്കുറിച്ച വിവിധ രാജ്യങ്ങളുടെ റിപ്പോര്‍ട്ടുകള്‍-2018ല്‍ അഫ്ഗാന്‍ താലിബാനെയും ഹഖാനി ഗ്രൂപ്പിനെയും നിയന്ത്രിക്കാന്‍ പാകിസ്താന് കഴിഞ്ഞിട്ടില്ലെന്നും അഫ്ഗാന്‍ സര്‍ക്കാരിനും താലിബാനുമിടയില്‍ അനുരഞ്ജനമുണ്ടാക്കാന്‍ സഹായിക്കുകയാണ് പാകിസ്താന്‍ ചെയ്തതെന്നും വ്യക്തമാക്കുന്നു.
ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തികസഹായം നല്‍കുന്ന രാജ്യങ്ങള്‍ക്കെതിരേ കടുത്ത നടപടിയെടുക്കുന്ന രാജ്യാന്തര സംഘടനയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക്‌ഫോഴ്‌സ് (എഫ്.എ.ടി.എഫ്) കരിമ്പട്ടികയില്‍ പെടുത്തുന്നതില്‍ നിന്ന് രക്ഷപ്പെടാനുള്ള പാക് ശ്രമങ്ങളെ പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ട് ഭീകരസംഘടനയായ ലഷ്‌കറെ ത്വയ്യിബക്കും പോഷകസംഘടനകള്‍ക്കുമെതിരായ യു.എന്‍ ഉപരോധം നടപ്പാക്കുന്നതില്‍ പാക് ഭരണകൂടം പരാജയപ്പെട്ടതായി കുറ്റപ്പെടുത്തുന്നു.
അഫ്ഗാന്‍ താലിബാനെയും ഹഖാനി ഗ്രൂപ്പിനെയും പാക് മണ്ണില്‍ നിന്ന് ആക്രമണങ്ങള്‍ക്കു തയാറെടുക്കാനും അഫ്ഗാനില്‍ യു.എസ്, അഫ്ഗാന്‍ സൈന്യങ്ങളെ ഭീഷണിപ്പെടുത്താനും സൗകര്യം ചെയ്തുകൊടുക്കുന്നു. ആഗോള ഭീകരനായ ഹാഫിസ് സഈദിന്റെ മില്ലി മുസ്‌ലിം ലീഗിനെ 2018ലെ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ പാകിസ്താന്‍ അനുവദിച്ചു- യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."