കുന്ദമംഗലം ഗ്രാമ പഞ്ചായത്തില്‍ ഗെയിംസ് പാര്‍ക്ക് നിര്‍മിക്കും
കുന്ദമംഗലം: കുന്ദമംഗലം ഗ്രാമ പഞ്ചായത്തില്‍ ചെത്തു കടവിലെ നിലവിലുള്ള മിനി സ്‌റ്റേഡിയം ഘട്ടം ഘട്ടമായി ഗെയിംസ് പാര്‍ക്കായി ഉയര്‍ത്തും. കുന്ദമംഗലം രാജിവ് ഘര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഗ്രാമ പഞ്ചായത്തിന്റെ വികസന സെമിനാറില്‍ വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം. ആസിഫ റഷീദ് കരട് പദ്ധതി രേഖ അവതരിപ്പിച്ചു.
കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന്റെ 2019-20 വാര്‍ഷിക പദ്ധതിക്ക് പൊതുവിഭാഗത്തില്‍ 2,62,88,000 രൂപ, മെയിന്റനന്‍സ് റോഡ് വിഭാഗത്തില്‍ 1,53,54,000 രൂപ റോഡിതര വിഭാഗത്തില്‍ 54,7 3,000 രൂപ പട്ടികജാതി വിഭാഗത്തില്‍ 1,23,05,000 രൂ പട്ടികവര്‍ഗ വിഭാഗത്തില്‍ 2,64,000 രൂപ എന്നിങ്ങനെ വികസന ഫണ്ടായി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ലഭ്യമാകുന്ന തനത് ഫണ്ടും ലോക ബാങ്ക് ധന സഹായവും ചേര്‍ത്താണ് 2019-20 വാര്‍ഷിക പദ്ധതി രൂപീകരിക്കുക. അങ്കണവാടി പോഷകാഹാര വിഹിതമായി 40 ലക്ഷം രൂപ നീക്കിവെക്കും.
ലൈഫ് പദ്ധതിയിലേക്ക് ജനറല്‍ വിഭാഗത്തില്‍ നിന്ന് 52,57,600 രൂപയും പട്ടികജാതി വിഭാഗത്തില്‍ നിന്നും 24,61,000 രൂപയും നീക്കി വെച്ചു. പാലിയേറ്റീവ് കെയറിന് 8,14,974 രൂപയും എസ്.എസ്.എ വിഹിതമായി 10 ലക്ഷം രൂപയും വകയിരുത്തി. ഉല്‍പാദന മേഖലക്ക് 63,09,120 രൂപയും വനിതാ ഘടകപദ്ധതികള്‍ക്കായി 33,59,940 രൂപയും വയോജനങ്ങള്‍ക്കായുള്ള പദ്ധതികള്‍ക്കായി 16,79,970 രൂപയും ഭിന്നശേഷിക്കാര്‍ക്കായി 16,79,970 രൂപയും ഉള്‍ക്കൊള്ളി ച്ചിട്ടുണ്ട്. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായി 21,03,040 നീക്കി വെച്ചിട്ടുണ്ട്. ജില്ലാ ബ്ലോക്ക് പഞ്ചായത്തുകളുമായി ചേര്‍ന്ന് സംയുക്ത പ്രോജക്ടുകളും നടപ്പാക്കും. വികസന സെമിനാര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈജ വളപ്പില്‍ അധ്യക്ഷയായി.
ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള പദ്ധതികള്‍ക്ക് വരുമാനം 2,62,68,000 രൂപയും 14-ാം ധനകാര്യ കമ്മിഷന്‍ ഗ്രാന്റ് ഇനത്തില്‍ 1,22,02,000 രൂപയും വൈസ് പ്രസിഡന്റ് കെ.പി കോയ, ജില്ലാ പഞ്ചായത്തംഗം രജനി തടത്തില്‍, ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ത്രിപുരി പൂളോറ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ യു.സി ബുഷ്‌റ, സുഷമ, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ടി.കെ ഹിതേഷ് കുമാര്‍, ടി.കെ സൗദ, പി. പവിത്രന്‍, ഖാലിദ് കിളിമുണ്ട, എം.വി ബൈജു, ബാബു നെല്ലൂളി, ഒ. ഉസയിന്‍, ജനാര്‍ദ്ദനന്‍ കളരിക്കണ്ടി, രാജന്‍ മാമ്പറ്റ ചാലില്‍, ടി. ചക്രായുധന്‍, ടി.വി വിനീത് കുമാര്‍, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എ. ഹരിദാസന്‍, പഞ്ചായത്ത് സെക്രട്ടറി ടി. ആബിദ, ജുനിയര്‍ സൂപ്രന്റ് അഷ്‌റഫ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."