'പ്രളയക്കെടുതി' സമസ്ത പുനരധിവാസ പദ്ധതി സഹായവിതരണം
ചേളാരി: ഉരുള്‍പൊട്ടലിലും പ്രളയത്തിലും പെട്ട ദുരിത ബാധിതരെ സഹായിക്കുന്നതിനും തകര്‍ന്നതും കേടുപാടുകള്‍ പറ്റിയതുമായ പള്ളികളും മദ്‌റസകളും സ്ഥാപനങ്ങളും പുനഃസ്ഥാപിക്കുന്നതിലേക്കുമായി സമസ്ത രൂപീകരിച്ച പ്രളയക്കെടുതി പുനരധിവാസ പദ്ധതിയില്‍ നിന്നുള്ള സാമ്പത്തിക സഹായ വിതരണം ഇന്ന് (03112019) മംഗലാപുരത്തും, നവംബര്‍ 7ന് കോഴിക്കോട്ടും വെച്ച് നടക്കും.
സമസ്ത കേരള മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ ആസ്ഥാന മന്ദിരം ഉദ്ഘാടനത്തോടനുബന്ധിച്ച് രാവിലെ 10 മണിക്ക് മംഗലാപുരത്ത് നടക്കുന്ന ചടങ്ങില്‍ വെച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും, കോഴിക്കോട് ജില്ലയിലെ ദുരിതബാധിതര്‍ക്കുള്ള സഹായം 7ന് ഉച്ചക്ക് 2 മണിക്ക് കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ വെച്ച് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും വിതരണം ചെയ്യും. ഉരുള്‍പൊട്ടല്‍ മൂലം കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായ നിലമ്പൂര്‍ പോത്തുകല്ലില്‍ ഒക്‌ടോബര്‍ 25നും, വയനാട് പുത്തുമലയില്‍ ഒക്‌ടോബര്‍ 28നും ദുരിതബാധിതര്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള സാമ്പത്തിക സഹായം വിതരണം ചെയ്തിരുന്നു.
മംഗലാപുരത്തെയും കോഴിക്കോട്ടെയും വിതരണത്തിനുശേഷം വിവിധ കേന്ദ്രങ്ങളില്‍ വെച്ച് ദുരിതബാധിതര്‍ക്ക് സാമ്പത്തിക സഹായം വിതരണം ചെയ്യും. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിയോഗിച്ച മുഫത്തിശുമാര്‍ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അര്‍ഹരായവരെ തെരഞ്ഞെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."