ദലിത് അതിക്രമങ്ങള്‍ക്കെതിരേ ശക്തമായി പ്രതിഷേധിക്കും: സി.കെ.ജാനു
കോഴിക്കോട്: രാജ്യത്ത് ദലിതര്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരേ ശക്തമായി പ്രതിഷേധിക്കുന്നതായി ജനാധിപത്യ രാഷ്ട്രീയ സഭ ചെയര്‍പേഴ്സണ്‍ സി.കെ.ജാനു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ ബി.ജെ.പി നേതൃത്വവുമായി സംസാരിക്കും.
എന്‍.ഡി.എ യുടെ ഘടകക്ഷിയായി നില്ക്കുമ്പോള് തന്നെ തിരുത്തല്‍ ശക്തിയായി പ്രസ്ഥാനം നിലകൊള്ളുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. കെ.എം.മാണി എന്‍.ഡി.എയിലേക്ക് വരുമെന്ന വാര്‍ത്തകളെക്കുറിച്ച് പ്രതികരിക്കാനില്ല. ഘടകകക്ഷിയെന്ന നിലയില്‍ എന്‍.ഡി.എയില്‍ ചര്‍ച്ച വരുമ്പോള്‍ ഇക്കാര്യത്തില്‍ അഭിപ്രായം പറയുമെന്നും അവര്‍ പറഞ്ഞു.
ജനാധിപത്യ രാഷ്ട്രീയസഭ സംസ്ഥാന കണ്വന്ഷന് 14ന് തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടക്കും.ആക്ടിങ് ചെയര്മാന് ഇ.പി.കുമാര്‍ദാസ്, ജനറല്‍ സെക്രട്ടറി തെക്കന്‍ സുനില്‍കുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."