തമിഴ്നാട്ടില്‍ വൈദ്യുതി പുനഃസ്ഥാപിക്കാന്‍ കെ.എസ്.ഇ.ബി ജീവനക്കാരും
നിലമ്പൂര്‍: ഗജ ചുഴലിക്കാറ്റിനെ തുടര്‍ന്ന് വൈദ്യുതിബന്ധം തകരാറിലായ തമിഴ്നാടിന് സഹായ ഹസ്തവുമായി കേരളത്തിലെ ഒരു കൂട്ടം കെ.എസ്.ഇ.ബി ജീവനക്കാര്‍. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള കെ.എസ്.ഇ.ബി ജീവനക്കാരാണ് തമിഴ്നാട്ടിലേക്ക് പോയത്. തകര്‍ന്ന വൈദ്യുതി ലൈനുകളും ട്രാന്‍സ്ഫോര്‍മറുകളും ശരിയാക്കി വൈദ്യുതിബന്ധം പൂര്‍വസ്ഥിതിയില്‍ ആക്കുന്നതിനുള്ള പ്രവൃത്തികള്‍ നിര്‍വഹിക്കാന്‍ വൈദ്യുതി ജീവനക്കാര്‍ സ്വമേധയാ മുന്നോട്ട് വരികയായിരുന്നു. പാലക്കാട്, ഷൊര്‍ണ്ണൂര്‍, കാട്ടാക്കട ഇലക്ട്രിക്കല്‍ സര്‍ക്കിളുകളില്‍ നിന്നുള്ള ജീവനക്കാര്‍ ദുരിതബാധിത പ്രദേശങ്ങളില്‍ പുനര്‍ നിര്‍മാണ പ്രവൃത്തികള്‍ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.
തമിഴ് നാട്ടിലെ കടലോര ജില്ലകളായ നാഗപട്ടണം, തിരുവാരൂര്‍, തഞ്ചാവൂര്‍, പുതുക്കോട്ട എന്നിവിടങ്ങളിലാണ് വൈദ്യുതിബന്ധം പൂര്‍ണമായും താറുമാറായത്. ഏകദേശം നാല്പതിനായിരം വൈദ്യുതി പോസ്റ്റുകള്‍ നിലംപൊത്തി എന്നാണ് പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. തകര്‍ന്ന വൈദ്യുതിബന്ധം പുനഃസ്ഥാപിക്കുന്നതിന് സഹായിക്കണമെന്ന് തമിഴ്നാട് വൈദ്യുതി വകുപ്പ് സി.എം. ഡി വിക്രം കപൂര്‍ കെ.എസ്.ഇ.ബി സി.എം.ഡി എന്‍ എസ് പിള്ളയോട് അഭ്യര്‍ഥിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് 70ഓളം വരുന്ന ജീവനക്കാര്‍ ദൗത്യം സ്വമേധയാ ഏറ്റെടുത്ത് തമിഴ്നാട്ടിലേക്ക് പുറപ്പെട്ടത്. ഇലക്ട്രിക്കല്‍ സെക്ഷന്‍ അസി. എന്‍ജിനീയര്‍, സബ് എന്‍ജിനീയര്‍ തുടങ്ങി ഇലക്ട്രിസിറ്റി വര്‍ക്കര്‍മാര്‍ വരെ സംഘത്തിലുണ്ട്. 5 ദിവസം ദുരന്തബാധിത പ്രദേശങ്ങളില്‍ തങ്ങി പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. കൂടുതല്‍ ദിവസം തങ്ങേണ്ടി വന്നാല്‍ അതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ നാസറുദ്ദീന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."