ഹിരോഷിമ ദിനാചരണം
വാടാനപ്പള്ളി: തൃത്തല്ലൂര്‍ കമലാ നെഹ്‌റു മെമ്മോറിയല്‍ വി.എച്ച്.എസ് സ്‌കൂളില്‍ ഹിരോഷിമ ദിനാചരണം നടത്തി. യുദ്ധത്തിന്റെ പ്രതീകമായ സഡോക്കോ സസാക്കിയുടെ സ്മരണക്കായി വര്‍ണ്ണക്കടലാസില്‍ സഡോക്കോ കൊക്കുകളെ നിര്‍മിച്ചു.
യുദ്ധവിരുദ്ധ സന്ദേശങ്ങള്‍ പ്രകടിപ്പിച്ചു സഫ്രീന പി.എം വെന്തെരിഞ്ഞ കൊച്ചുബാലിക എന്ന കവിത ആലപിച്ചു. മനുഷ്യത്വം ബാക്കി നില്‍ക്കുന്നവരൊക്കെ യുദ്ധത്തിനെതിരായി പ്രതികരിക്കണം എന്ന ആശയവുമായാണ് ചിത്രകലാ അധ്യാപിക ടി.വി മൃണാളിനി, മുഹമ്മദ് ഷെഹീബ്, മുഹമ്മദ് ജാഫര്‍, നിസാമുദ്ദീന്‍ ആര്‍.എ, അഖിലേഷ് ടി.എസ്, മുഹമ്മദ് ഷാ എന്നിവരുടെ നേതൃത്വത്തില്‍ സഡോക്കോ കൊക്കുകളെ നിര്‍മിച്ചത്. നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെയും സോഷ്യല്‍ സയന്‍സ് ക്ലബിന്റെയും നേതൃത്വത്തില്‍ നടന്ന പ്രദര്‍ശനം പ്രിന്‍സിപ്പള്‍ വി.എ ബാബു ഉദ്ഘാനം ചെയ്തു. കെ.ജെ സുനില്‍, പി.ടി.എ പ്രസിഡന്റ് ജൂബുമോന്‍ വാടാനപ്പളളി, കെ.ആര്‍ ദേവാനദ്, സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."