HOME
DETAILS
MAL
യു.എ.പി.എയോടെ യോജിപ്പില്ല; പൊലിസ് നടപടി പരിശോധിക്കും: മുഖ്യമന്ത്രി
backup
November 03 2019 | 17:11 PM
തിരുവനന്തപുരം: യു.എ.പി.എ നിയമം നടപ്പാക്കുന്നതിനോട് സര്‍ക്കാരിന് യോജിപ്പില്ലെന്നും കോഴിക്കോട്ട് വിദ്യാര്ഥികള്ക്കെതിരേ നിയമം ചുമത്തിയ പൊലിസ് നടപടി പരിശോധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. പരിശോധിച്ച ശേഷം ഇതുസംബന്ധിച്ച സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
യു.എ.പി.എയെക്കുറിച്ച് പറയാന്‍ കോണ്‍ഗ്രസിന് അവകാശമില്ല. പാര്‍ലമെന്റില്‍ അടുത്തകാലത്ത് യു.എ.പി.എ സംബന്ധിച്ച ഭേദഗതി ബില്‍ അവതരിപ്പിച്ചപ്പോള്‍ കോണ്‍ഗ്രസ് എടുത്ത സമീപനം ബി.ജെ.പിയെ തുണക്കുന്നതായിരുന്നു. എന്നാല്‍ സി.പി.എമ്മിനോ സംസ്ഥാന സര്‍ക്കാരിനോ അത്തരത്തിലൊരു നിയമം നിലനില്‍ക്കുന്നതിനോട് യോജിപ്പില്ല. രണ്ട് ചെറുപ്പക്കാരെ പൊലിസുകാര്‍ കസ്റ്റഡിയിലെടുത്തു. അവരുടെ രക്ഷിതാക്കള്‍ എന്നെ വന്നു കണ്ടിരുന്നു. യു.എ.പി.എ പൊലിസ് ചാര്‍ജ്ജ് ചെയ്ത ഉടന്‍ പ്രാബല്യത്തില്‍ വരില്ല. സര്‍ക്കാരിന്റെ പരിശോധന നടക്കണം. അതിന് പുറമേ ജസ്റ്റിസ് ഗോപിനാഥന് ചെയര്‍മാനായുള്ള കമ്മീഷന്റെ പരിശോധനയും നടക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."