സിനിമാ ചിത്രീകരണ സാമഗ്രികള്‍ മോഷ്ടിച്ചവര്‍ പിടിയില്‍
കുന്നംകുളം: സിനിമാ ലൈറ്റ് യൂണിറ്റിലെ ഇരുമ്പ് സാമഗ്രികള്‍ മോഷ്ടിച്ച് ആക്രിക്കടയില്‍ വിറ്റ ജീവനക്കാര്‍ പിടിയില്‍. കാണിപയ്യൂര്‍ സ്വദേശി പുലിക്കോട്ടില്‍ ഗ്രിഗറി(30), കേച്ചേരി കോന്നംമാരക്കല്‍ വീട്ടില്‍ സജീവ് (30). സഹോദരന്‍ ടിന്റുമോന്‍ എന്ന ശ്രീജിത്ത്(22) എന്നിവരാണ് പിടിയിലായത്. തൃശൂരിലെ ലൂമിയര്‍ ഫിലിം യൂണിറ്റിലെ ലൈറ്റിംഗ് ജീവനക്കാരാണ് ഇവര്‍.
സ്ഥാപനത്തിന്റെ ചൂണ്ടണ്ടലിലുള്ള ഓഫിസിലും വാഹനത്തിലുമായി സൂക്ഷിച്ചിരുന്ന ക്രെയിന്‍, ട്രോളി, ട്രാക്ക്, ലൈറ്റ് സ്ഥാപിക്കുന്നതിനായുള്ള സ്റ്റാന്റുകള്‍, വയറുകള്‍ ഉള്‍പ്പെടെ നാലര ലക്ഷം രൂപവിലവരുന്ന സാധനങ്ങളാണ് ഇവര്‍ പല തവണകളായി മോഷ്ടിച്ച് ആക്രിക്കടയില്‍ വിറ്റത്. ആദ്യം ഗ്രിഗറിയും സുഹൃത്തും ചേര്‍ന്നായിരുന്നു മോഷണം നടത്തിയത്. ഇവ കുന്നംകുളത്തുള്ള രണ്ട് കടകളിലായി വിറ്റു.
പിന്നീട് സാധനങ്ങളുമായി വില്‍പ്പനക്കെത്തിയപ്പോള്‍ കടക്കാരന് സംശയമുണ്ടണ്ടായതോടെയാണ് മറ്റു രണ്ടണ്ടുപേരെ കൂടി സംഘത്തില്‍ ചേര്‍ത്തത്.സ്ഥാപന ഉടമ സിബിന്‍ കഴിഞ്ഞ ദിവസം ഓഫിസിലെത്തിയപ്പോള്‍ ഇവിടെ സൂക്ഷിച്ചിരുന്ന സാധനങ്ങള്‍ പലതും കാണാനില്ലായിരുന്നു.
ഇവരോടന്വേഷിച്ചെങ്കിലും ഇവര്‍ അിറയില്ലെന്ന് പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കേച്ചേരിയിലെ ഇരുമ്പ് കടയില്‍നിന്നും ലൈറ്റിന്റെ ക്ലിപ്പുകള്‍ കണ്ടണ്ടതിനെത്തുടര്‍ന്ന് കുന്നംകുളം പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.
കേച്ചേരയിലെ കടയില്‍ സാധനങ്ങള്‍ വില്‍ക്കാനെത്തിയ ആളെക്കുറിച്ച് കടക്കാരന്‍ നല്‍കിയ വിശദീകരണത്തില്‍ നിന്നാണ് ഗ്രിഗറിയെ തിരിച്ചറിയാനായത്.
ഇതോടെ പൊലിസ് ഇയാളെ പിടികൂടി ചോദ്യംചെയ്തതോടെ മറ്റു പ്രതികളെക്കുറിച്ചും വിവരം ലഭിച്ചു. മദ്യപിക്കാനുള്ള പണംകണ്ടെണ്ടത്തുന്നതിനായാണ് മോഷണം നടത്തിയതെന്നാണ് പ്രതികള്‍ പറഞ്ഞത്. കുന്നംകുളം എസ്.ഐ ടി.പി ഫര്‍ഷാദിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."